തെങ്ങുകൾ നശിപ്പിച്ച് കാട്ടാനക്കൂട്ടം; 100 ഓളം കുടുംബങ്ങൾ ഭീഷണിയുടെ നിഴലില്‍

കീഴ്പ്പള്ളി പരിപ്പുതോട് സാൻമരിയ എസ്റ്റേറ്റിലെ തെങ്ങുകൾ കാട്ടാനക്കൂട്ടം തകർത്ത നിലയിൽ
കീഴ്പ്പള്ളി പരിപ്പുതോട് സാൻമരിയ എസ്റ്റേറ്റിലെ തെങ്ങുകൾ കാട്ടാനക്കൂട്ടം തകർത്ത നിലയിൽ
SHARE

കീഴ്പ്പള്ളി∙ പരിപ്പുതോട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. തലശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള സാൻ മരിയ എസ്റ്റേറ്റിലെ നിരവധി തെങ്ങുകൾ നശിപ്പിച്ചു. ആനമതിൽ തകർത്തു. നവജീവൻ ആദിവാസി കോളനി നിവാസികൾ ഉൾപ്പെടെ 100 ഓളം കുടുംബങ്ങൾ കാട്ടാന ഭീഷണിയുടെ നിഴലിലാണ്. ഇന്നലെ പുലർച്ചെ എത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

വർഷങ്ങളായി തുടരുന്നതാണ് പ്രദേശത്തെ കാട്ടാന ഭീഷണി. 500 തെങ്ങുകൾ ഉണ്ടായിരുന്ന സാൻമരിയ എസ്റ്റേറ്റിൽ ഇപ്പോൾ 50 ൽ താഴെ തെങ്ങുകളെ ഉള്ളൂവെന്ന് മാനേജർ ഫാ. അഗസ്റ്റിൻ വടക്കൻ പറഞ്ഞു. ഒരു മാസമായി നിത്യേന ആനക്കൂട്ടം എത്തി വിളനാശം വരുത്തുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA