ADVERTISEMENT

കണ്ണൂർ ∙ പ്രതീക്ഷയുടെ ചിറകുകളുമായി മെമു ഇന്നു ജില്ലയിലെത്തും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പാലിക്കേണ്ടതിനാൽ ആദ്യ സർവീസിനു മുൻപ് ഉദ്ഘാടന പരിപാടികൾ ഉണ്ടാകില്ല. കടന്നു പോകുന്ന സ്റ്റേഷനുകളിൽ നിന്നു ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ലഭിക്കും.

ഇന്നു മുതൽ സ്റ്റേഷനുകളിൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും. എന്നാൽ നിലവിൽ സർവീസ് നടത്തുന്ന മറ്റെല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാൻ മുൻകൂട്ടി റിസർവ് ചെയ്യണമെന്ന നിബന്ധന തുടരും. കോവിഡിന് ശേഷമുള്ള ആദ്യ അൺ റിസർവ്ഡ് ട്രെയിനായ ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023/06024) 21 സ്റ്റേഷനുകളിലാണു സ്റ്റോപ്പുള്ളത്. 

യുടിഎസ് ഓൺ മൊബൈൽ

സേവനം പുനഃസ്ഥാപിച്ചിട്ടില്ല. പുലർച്ചെ 4.30നു ഷൊർണൂരിൽ നിന്നാരംഭിക്കുന്ന ട്രെയിൻ 9.10നു കണ്ണൂരെത്തും. പിന്നീട് വൈകിട്ട് 5.20ന് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന മെമു രാത്രി 10.55ന് ഷൊർണൂരിലെത്തും. കാസർകോട് ജില്ലയിലേക്ക് മെമു സർവീസ് നീട്ടണമെന്ന ആവശ്യവും യാത്രക്കാരുടെ ഭാഗത്തു നിന്നു ശക്തമായുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com