ADVERTISEMENT

ശ്രീകണ്ഠപുരം ∙ വിജയകുമാർ ബ്ലാത്തൂരിന് ഇത് അഭിമാന മുഹൂർത്തം. നെല്ലിയാമ്പതി വനമേഖലയിലെ കുണ്ടറ ചോല ഭാഗത്തു നടത്തിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം പ്രാണി വർഗം ഇനി അറിയപ്പെടുക ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്ന പേരിലാണ്. പ്രളയത്തിനു ശേഷം കേരളത്തിൽ സംഭവിച്ച ജൈവ വൈവിധ്യ ശോഷണത്തിന്റെ വ്യാപ്തി കണ്ടെത്താനായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ധനസഹത്തോടെ പാലക്കാട് വിക്ടോറിയ കോളജ് അധ്യാപകൻ ഡോ. വി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിനിടെയാണു പുതിയ കണ്ടെത്തൽ. 

പ്രാണികളുടെയും ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യം സാധാരണക്കാരിലും വിദ്യാർഥികളിലും എത്തിക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകനും കോളമിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂർ വഹിച്ച പങ്കു പരിഗണിച്ചാണ് പ്രാണിവർഗത്തിന് ഇദ്ദേഹത്തിന്റെ പേരു നൽകിയത്. കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ സ്വദേശിയായ വിജയകുമാർ ഊരത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റാണ്. ഭാര്യ മീനാകുമാരി. മക്കൾ സിദ്ധാർഥ്, ഗൗതം, സംഘമിത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com