ADVERTISEMENT

ചെറുപുഴ∙ കാറ്റിലും മഴയിലും വ്യാപക നാശം. ചെറുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കനത്ത കാറ്റിൽ വ്യാപക കൃഷി നാശമാണു ഉണ്ടായത്. തെങ്ങ്, റബർ, വാഴ, കമുക് തുടങ്ങിയ കൃഷികൾക്കാണു നാശമുണ്ടായത്. കരിയക്കരയിൽ തെങ്ങ് ഒടിഞ്ഞു വീണു വൈദ്യുതി ലൈനിനു മുകളിൽ വീണു. തിരുമേനിയിൽ മരം വീണു വൈദ്യുത തൂൺ ഒടിഞ്ഞു റോഡിലേക്ക് വീണു. തിരുമേനി തോടിനരികിലെ കൂറ്റൻ മരം കടപുഴകി  വൈദ്യുതി ലൈനിലേക്ക് വീണു.

മുളപ്ര റോഡിലേക്ക്  വൈദ്യുത തൂൺ ഒടിഞ്ഞു വീണ നിലയിൽ
മുളപ്ര റോഡിലേക്ക് വൈദ്യുത തൂൺ ഒടിഞ്ഞു വീണ നിലയിൽ

മുളപ്രയിൽ വൈദ്യുത തൂൺ ഒടിഞ്ഞു റോഡിലേക്ക് വീണതിനെ ഗതാഗതം തടസ്സപ്പെട്ടു. തിരുമേനി, കോക്കടവ്, തെക്കൻമാവ്, ചെമ്മഞ്ചേരി, കരിയക്കര, മുളപ്ര തുടങ്ങിയ പ്രദേശങ്ങളിലാണു ഏറെ നാശമുണ്ടായത്. പലയിടങ്ങളിലും മരങ്ങൾ വീണു വൈദ്യുത തൂണുകളും കമ്പികളും നശിച്ചതിനെ തുടർന്നു കെഎസ്ഇബിയ്ക്കു കനത്ത നഷ്ടമാണ് ഉണ്ടായത്.

പെരുവാമ്പ ∙ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും, എരമം കുറ്റൂർ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം. ശക്തമായ ഇടിമിന്നലും ജനത്തിന് ഭീഷണിയായിരുന്നു. എരമം കുറ്റൂർ പഞ്ചായത്തിൽ കുളിയപ്രം, പെരുവാമ്പ ഭാഗങ്ങളിലാണ് ശക്തമായ കാറ്റടിച്ചത്.

കണ്ണങ്ങാട് – പെരുവാമ്പ റോഡിൽ റബ്ബർമരം പൊട്ടിവീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.കെ എസ് ഇ ബി ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിൽ ഒട്ടേറെ റബ്ബർമരങ്ങൾ നിലം പൊത്തിയ നിലയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com