ADVERTISEMENT

ഇരിട്ടി ∙ താലൂക്ക് ആശുപത്രിയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ തലശ്ശേരി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ 45 വയസ്സ് കഴിഞ്ഞവർക്കായി നടത്തിയ പ്രഥമ മെഗാ വാക്സിനേഷൻ ക്യാംപിൽ കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തത് 1200ൽ അധികം പേർ. ഇരിട്ടി നഗരസഭ, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ളവർക്കായിരുന്നു അവസരം. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രൻ, ഡോ. അർജുൻ,

ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, നഗരസഭ ഹെൽത്ത് ഇൻസ്‌പക്ടർ എം.വേണുഗോപാൽ, എൽഎച്ച്എസ് കെ.പി.ഗ്ലാഡിസ്, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഇ.മനോജ്, പിഎച്ച്എൻ മേരി ജോസഫ്, ജെപിഎച്ച്എൻ കെ.എസ്.ഗിരിജ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, നഗരസഭ കൗൺസിലർമാർ, ഇരിട്ടി എംജി കോളജിലെ എൻസിസി കെഡറ്റുകൾ, ഇരിട്ടി ലയൺസ് ക്ലബ്ബ്, നന്മ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ എന്നിവർ വാക്സിനേഷനായി എത്തിയവർക്കു സൗകര്യങ്ങൾ ഒരുക്കി.

അടുത്ത  ക്യാംപ് 16ന്

ഇരിട്ടി മേഖലയിലുള്ളവർക്കുള്ള അടുത്ത മെഗാ വാക്സിനേഷൻ ക്യാംപ് 16ന് 9 മുതൽ ഫാൽക്കൺ പ്ലാസയിൽ നടക്കും. അതതു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങിൽ റജിസ്റ്റർ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com