ADVERTISEMENT

കൊട്ടിയൂർ ∙ കോവിഡ് കാലത്തു നിസ്വാർഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നൽകി ബഹുമാനപ്രകടനം. ഇറ്റലിയിൽ ആണ് സെന്റ് കമില്ലസ് സന്യാസിനി സമൂഹത്തിലെ അംഗവും കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയുമായ സിസ്റ്റർ തെരേസ വെട്ടത്തിന്റെ പേര് റോഡിനു നൽകിയത്.

സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ ഒരു റോഡ് ആണ് ഇനി തെരേസയുടെ പേരിൽ അറിയപ്പെടുക. റോമിനു സമീപത്താണ് മുനിസിപ്പാലിറ്റി. പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും 7 മക്കളിൽ മൂന്നാമത്തെ മകളാണ് സിസ്റ്റർ തെരേസ. ദീർഘകാലമായി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ് സിസ്റ്റർ തെരേസ.

സിസ്റ്റർ തെരേസയെ കൂടാതെ 2 കന്യാസ്ത്രീകൾക്കു കൂടി ഇറ്റലിയുടെ ബഹുമതി ലഭിച്ചു. ഒരാൾ ഇറ്റലിക്കാരിയാണ്. മറ്റൊരാൾ നൈജീരിയ സ്വദേശി. കോവിഡ് കാലത്ത് ഏറെ മരണങ്ങൾ സംഭവിച്ച രാജ്യമാണ് ഇറ്റലി. ഏതു നിമിഷവും മരണം സംഭവിക്കാം എന്നിരിക്കെ രാപകൽ ഭേദമില്ലാതെ രോഗികളെ ശുശ്രൂഷിച്ച നഴ്സുമാരുടെ സേവനം ഇറ്റലിയുടെ തിരിച്ചു വരവിനു കാരണമായി കണക്കാക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com