ADVERTISEMENT

കണ്ണൂർ∙ നേരത്തേ നിർത്തിയ 2 ട്രെയിനുകൾ വീണ്ടും സർവീസ് തുടങ്ങി. കണ്ണൂരിൽ നിന്നു ഷൊർണൂരിലേക്കും തിരിച്ചുമുള്ള മെമു, കണ്ണൂർ –കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകളാണ് ഇന്നലെ മുതൽ ഓടിത്തുടങ്ങിയത്. ഈ വണ്ടികളിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണു യാത്ര ചെയ്യാൻ കഴിയുക. കൗണ്ടറിൽ നിന്നു ടിക്കറ്റ് ലഭ്യമല്ല.

നേരത്തേ മെമുവിന് ടിക്കറ്റ് ബുക്കിങ്ങിന്റെ ആവശ്യമുണ്ടായിരുന്നില്ല. യാത്രക്കാർ കുറവായതിനാലാണ് വണ്ടികൾ നിർത്തിയത്. ഷൊർണൂരിൽ നിന്നു പുറപ്പെട്ട് രാവിലെ 9.10നു കണ്ണൂരിലെത്തുന്ന മെമു വൈകിട്ട് 5.20നു ഷൊർണൂരിലേക്കു തിരിക്കും. രാവിലെ 6.20ന് കണ്ണൂർ–കോയമ്പത്തൂർ എക്സ്പ്രസ് കണ്ണൂരിൽ നിന്നു പുറപ്പെടും. കോയമ്പത്തൂർ–കണ്ണൂർ രാത്രി 8.40നു കണ്ണൂരിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com