ADVERTISEMENT

ചെറുപുഴ ∙ കോവിഡ് ബാധിച്ചു മരിച്ച പുളിങ്ങോം സ്വദേശിയുടെ മൃതദേഹം സംസ്ക്കരിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം 18 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയും. ചെറുപുഴ നവജ്യോതി കോളജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർഥിനി പുളിങ്ങോത്തെ റിൻസി തോമസ് ഓടയ്ക്കലാണു യൂത്ത് കെയർ പ്രവർത്തകരോടൊപ്പം സംസ്കാര ചടങ്ങിനു നേതൃത്വം നൽകിയത്.    യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും സജീവ പ്രവർത്തകയായ റിൻസി തോമസ് നവജ്യോതി കോളേജിലെ  വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ സ്നേഹിതയുടെ ജോയിന്റ് കൺവീനർ കൂടിയാണ്.   ഓടക്കൽ ടോമി - ഷൈനി ദമ്പതികളുടെ മകളാണ്. റിൻസി തോമസിനോടൊപ്പം യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകരായ എം.ബിബിൻ രാജ്, പി.മിഥുൻ, സി.എം.നിസാർ, പ്രണവ് കാരേള എന്നിവരും പങ്കെടുത്തു.

∙ ജോസ്ഗിരിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സംസ്കാരത്തിനു നേതൃത്വം നൽകിയതു ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതി. ജോസ്ഗിരിയിൽ മരിച്ച തോമസ് കല്ലറയ്ക്കലിന്റെ മൃതദേഹം സംസ്കരിക്കാൻ വെള്ളിയാംകണ്ടത്തിൽ ജിസ്ന ജോസഫിന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ പ്രവർത്തകരാണു മുന്നിട്ടിറങ്ങിയത്.    വെള്ളിയാംകണ്ടത്തിൽ പരേതനായ ജോയിസ് - റീന ദമ്പതികളുടെ ഇളയ മകളാണു ജിസ്ന. ഡിവൈഎഫ്ഐ പ്രവർത്തകരായ സുബിൻ ഇല്ലിക്കുന്നുംപുറത്ത്, എബി വെള്ളിയാംകണ്ടത്തിൽ, രഞ്ജിത്ത് വെട്ടിക്കൊമ്പിൽ, ബിബിൻ ഇളയിടത്ത്, അജിത്ത് കല്ലിങ്കൽ, സന്നദ്ധ പ്രവർത്തകനായ കിരൺ പുറംചിറ തുടങ്ങിയവരും ജിസ്‌നയ്ക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com