രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം നാളെ

  കൊട്ടിയൂർ വൈശാഖ ഉത്സവത്തിൽ രോഹിണി നാളിലെ  ദീപാരാധന വേള.
കൊട്ടിയൂർ വൈശാഖ ഉത്സവത്തിൽ രോഹിണി നാളിലെ ദീപാരാധന വേള.
SHARE

കൊട്ടിയൂർ∙ ആലിംഗന പുഷ്പാഞ്ജലി ഇല്ലാതെ ഈ വർഷവും കൊട്ടിയൂർ വൈശാഖ ഉത്സവത്തിലെ രോഹിണി ആരാധന കഴിഞ്ഞു. വലിയ വട്ടളം ചതുശ്ശതം പായസ നിവേദ്യങ്ങളുടെ ദിനങ്ങൾ എത്തുകയായി. നാല് വലിയ വട്ടളം പായസ നിവേദ്യമാണ് ഒരു ഉത്സവ കാലത്ത് നടത്തുക. ആദ്യ പായസ നിവേദ്യം നാളെയാണ്. തിരുവാതിര നാളിലാണ് ആദ്യ പായസ നിവേദ്യം. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമാണ് പായസം നിവേദിക്കുക. വൈശാഖ ഉത്സവ കാലത്ത് നാലാമത്തെയും അവസാനത്തെയും ആരാധനാ പൂജയാണ് രോഹിണി നാളിൽ നടത്തിയത്. സന്ധ്യയ്ക്ക് പഞ്ചഗവ്യ അഭിഷേകം നടത്തി.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA