ADVERTISEMENT

കണ്ണൂർ ∙ റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന ആറു ട്രെയിനുകളുടെ കൂടി യാത്ര പുനരാരംഭിച്ചു. കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കോയമ്പത്തൂർ പാസഞ്ചർ, കണ്ണൂർ –എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് എന്നിവ ഇന്നലെ സർവീസ് തുടങ്ങി. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഇന്നലെ രാത്രി കണ്ണൂരിലെത്തി. ‌ഇന്നു പതിവുപോലെ സർവീസ് നടത്തും. തിരുവനന്തപുരം – മംഗളൂരു (06347/48) എക്സ്പ്രസ് ഇന്നു രാവിലെ കണ്ണൂർ വഴി കടന്നുപോകും. നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസും ഇന്നു സർവീസ് പുനരാരംഭിക്കും. സമയക്രമത്തിൽ മാറ്റമില്ല. 

കൊങ്കൺ വഴി കടന്നുപോകുന്ന ട്രെയിനുകൾ മൺസൂൺ സമയക്രമം പാലിച്ചായിരിക്കും ഓടുന്നത്.കണ്ണൂർ വഴി കടന്നുപോകുന്ന പ്രധാന ട്രെയിനുകളിൽ മംഗളൂരു–തിരുവനന്തപുരം – മലബാർ എക്സ്പ്രസ്, പാലക്കാട് വഴിയുള്ള കണ്ണൂർ–യശ്വന്ത്പുര എക്സ്പ്രസ് എന്നീ ട്രെയിനുകൾ യാത്ര പുനരാരംഭിച്ചിട്ടില്ല. എല്ലാ ട്രെയിനുകളിലും റിസർവേഷൻ നിർബന്ധമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com