ADVERTISEMENT

ചക്കരക്കൽ ∙ ഓണപ്പൂക്കളം ഒരുക്കുന്നതിൽ സ്വയം പര്യാപ്തത ലക്ഷ്യം വച്ച് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘പൂക്കാലം വരവായി’ പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുണ്ടേരി പഞ്ചായത്തിലെ തലമുണ്ടയിൽ നിർവഹിച്ചു. തുടർച്ചയായി 5ാം വർഷമാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. ആകെ 20 ഹെക്ടർ സ്ഥലത്താണ് പൂവ് കൃഷി ചെയ്യുക. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 526 കർഷക കൂട്ടായ്മകൾ കൃഷിയുടെ ഭാഗമാവും. 20 സെന്റ് മുതൽ ഒരു ഏക്കർ വരെയുള്ള സ്ഥലത്ത് കൃഷി ചെയ്യാം.

കൃഷിക്കാവശ്യമായ ചെടികളുടെ തൈകൾ ജില്ലാ പഞ്ചായത്ത് നൽകും. ചെണ്ടുമല്ലി(ചെട്ടിപൂവ്), വാടാർമല്ലി ചെടികളുടെ തൈകളാണ് സൗജന്യമായി കർഷക ഗ്രൂപ്പുകൾക്കു നൽകുക. കൃഷി വകുപ്പിന്റെ കീഴിലുള്ള കരിമ്പം ഫാം, ചാലോട് പോളിനേഷൻ യൂണിറ്റ്, കാങ്കോൽ, വേങ്ങാട്, പാലയാട് ഫാമുകൾ എന്നിവിടങ്ങളിൽ നിന്നാണു തൈകൾ ഉൽപ്പാദിപ്പിച്ചത്. ജില്ലയിലെ വിവിധ കൃഷി വകുപ്പുകൾ വഴി തിരഞ്ഞെടുത്ത കാർഷിക ഗ്രൂപ്പുകളിലാണ് തൈകൾ വിതരണം ചെയ്യുക. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ യു.പി.ശോഭ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.രവീന്ദ്രൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.മുംതാസ്, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ, വൈസ് പ്രസിഡന്റ് എ.പങ്കജാക്ഷൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർ പത്മം, മുണ്ടേരി പഞ്ചായത്ത് കൃഷി ഓഫിസർ ടി.കൃഷ്ണപ്രസാദ്, എടക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സീമ സഹദേവൻ എന്നിവർ സംബന്ധിച്ചു. മുണ്ടേരി പഞ്ചായത്തിലെ 9ാം വാർഡിൽ സി.എം.മുരളീകൃഷ്ണൻ, വി.ലക്ഷ്മണൻ, എൻ.രജിത്കുമാർ, ടി.സജീവൻ, സി.സജീവൻ, പി.നിമ്മി എന്നിവർ ഉൾപ്പെടുന്ന കൂട്ടായ്മയാണ് 30 സെന്റ് ഭൂമിയിൽ പുഷ്പ കൃഷി ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com