ADVERTISEMENT

പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഇൻഫർമേഷൻ കൗണ്ടർ പിൻവലിക്കാൻ നീക്കം. വർഷങ്ങളോളം നടത്തിയ സമരത്തിലൂടെ നേടിയെടുത്ത ഇൻഫർമേഷൻ കൗണ്ടറാണ് റെയിൽവേ ഇല്ലാതാക്കാൻ പോകുന്നത്. എ ഗ്രേഡ് റെയിൽവേ സ്റ്റേഷനായ പയ്യന്നൂരിൽ 3 വർഷം മുൻപാണ് ഇൻഫർമേഷൻ സെന്റർ അനുവദിച്ചത്. ആദ്യം പകൽ മാത്രം പ്രവർത്തിച്ച കൗണ്ടർ പിന്നീട് മുഴുവൻ സമയം പ്രവർത്തിക്കുന്ന രീതിയിലേക്കു മാറ്റി.

കവാടത്തിലെ ഹാളിൽ വിശാലമായ സൗകര്യത്തോടു കൂടിയാണ് സെന്റർ തുടങ്ങിയിരുന്നത്. 4 ജീവനക്കാരെ ഇവിടെ അനുവദിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പയ്യന്നൂരിലെ സെന്റർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി 2 ജീവനക്കാരെ പിൻവലിച്ചു. സെന്റർ ടിക്കറ്റ് കൗണ്ടറിനോടു ചേർന്നുള്ള ഒരു കൗണ്ടറിലേക്കു മാറ്റുകയും ചെയ്തു. നിലവിലുള്ള 2 ജീവനക്കാരുടെ ജോലി ടിക്കറ്റ് കൗണ്ടറിൽ കൂടി ഉൾപ്പെടുത്തും വിധമാണ് ഇപ്പോൾ സെന്ററിന്റെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളത്.

2 ജീവനക്കാരെക്കൊണ്ടു 24 മണിക്കൂറും സെന്റർ പ്രവർത്തിക്കാനാകില്ല. മാത്രവുമല്ല ഈ 2 ജീവനക്കാരുടെ സേവനം ടിക്കറ്റ് കൗണ്ടറിൽ കൂടി ഉപയോഗിക്കുന്നതോടെ സെന്ററിന്റെ സേവനം ഭാഗികമാകും. സെന്റർ തുടങ്ങുന്നതിനു മുൻപ് റെയിൽവേ സ്റ്റേഷനിൽ വിളിച്ചാൽ ഫോൺ എടുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഇതുമൂലം ട്രെയിൻ വരുന്ന കൃത്യസമയം ജനങ്ങൾക്ക് അറിയാൻ കഴിയാത്ത സ്ഥിതി ഉണ്ടായിരുന്നു. സെന്റർ വന്നതോടെ ആ പ്രശ്നം പരിഹരിച്ചിരുന്നു. ഇപ്പോൾ പ്രവർത്തനം പരിമിതപ്പെടുത്തിയതോടെ ആ സേവനവും ഇല്ലാതാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com