ADVERTISEMENT

ശ്രീകണ്ഠപുരം∙ പരിപ്പായി ചുണ്ടച്ചാൽ റോഡരിക് പുഴയിലേക്ക് ഇടിഞ്ഞ് ഭീഷണി. കഴിഞ്ഞ വർഷവും പ്രദേശത്ത് ഇടിഞ്ഞിട്ടുണ്ട്. പുഴയോരം കെട്ടി ബലപ്പെടുത്താൻ ജലസേചന വകുപ്പിൽ നിന്നെത്തി പരിശോധന നടത്തിയിരുന്നു. 15.20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി. ഇതിന് അംഗീകാരം നൽകി ടെൻണ്ടർ ചെയ്തു. പിന്നീട് എക്സിക്യൂട്ടീവ് എൻജിനീയറുമായി ബന്ധപ്പെട്ടപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഉടമ്പടി വയ്ക്കാൻ  കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാൽ തുടർ നടപടി ഉണ്ടാകുമെന്നായിരുന്നു ഉറപ്പ്. ഇപ്പോൾ ഉടമ്പടി വച്ചു. എന്നാൽ പണി ഇതു വരെ തുടങ്ങിയിട്ടില്ല. രണ്ടാഴ്ച മുൻപ് എം.പി.കുഞ്ഞി മൊയ്തീന്റെ നേതൃത്വത്തിൽ വീണ്ടും ബന്ധപ്പെട്ടപ്പോൾ പുഴയിൽ വെള്ളം കൂടുതൽ ഉള്ളത് കൊണ്ട് ഇപ്പോൾ പണി നടക്കില്ല എന്ന മറുപടി ആയിരുന്നു ലഭിച്ചത്. കനത്ത മഴ പെയ്തപ്പോൾ റോഡിനോട് ചേർന്ന പുഴയോരം കൂടുതൽ ഇടിഞ്ഞിട്ടുണ്ട്. റോഡിന്റെ അടി ഭാഗത്ത് ഒരു ഗർത്തം രൂപപ്പെട്ടതു കൊണ്ട് ഇതു വഴിയുള്ള വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. ഏത് സമയത്തും റോഡ് പൂർണമായി പുഴയിലേക്ക് ഇടിയും എന്നാണ് അവസ്ഥ. നല്ല മഴയിൽ  പരിപ്പായി ഭാഗത്ത് നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളം മുഴുവൻ ഇതു വഴിയാണ് ഒഴുകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com