ADVERTISEMENT

കണ്ണൂർ ∙ കോവിൻ ആപ്പ് വഴി സ്ലോട്ട് ബുക്കിങ് സാധിക്കുന്നില്ലെന്നു വ്യാപക പരാതി. രണ്ടാം ഡോസ് വാക്സീൻ എടുക്കാനുള്ള സമയമായെന്നും ഷെഡ്യൂൾ ചെയ്യണമെന്നും ആവശ്യപ്പെട്ട് മൊബൈലിൽ സന്ദേശം ലഭിച്ചവർ ഇതോടെ ആശങ്കയിലായി. ആപ്പ് വഴി വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുമ്പോൾ സ്ലോട്ട് ലഭ്യമല്ലെന്നാണു കാണിക്കുന്നത്. സമയപരിധി കഴിയും മുൻപേ പണം മുടക്കിയെങ്കിലും വാക്സീൻ സംഘടിപ്പിക്കാമെന്നു കരുതിയാലും രക്ഷയില്ല, സ്വകാര്യ ആശുപത്രികളിലും വാക്സീൻ ഇല്ലാത്ത സ്ഥിതിയാണ്.

ആപ്പ് വഴി മാത്രം വാക്സീൻ ലഭ്യമാക്കിയാൽ ഇതര ജില്ലകളിൽ നിന്നുള്ളവർ പോലും സ്ലോട്ട് ബുക്ക് ചെയ്ത് ഇവിടെ എത്തുമെന്നതിനാലാണ് ആപ്പ് വഴിയുള്ള ബുക്കിങ് പരിമിതപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. നിലവിൽ 10 ശതമാനം സ്ലോട്ടുകൾ മാത്രമാണ് ആപ്പ് വഴി നൽകുന്നത്. രണ്ടാം ഡോസ് കൃത്യസമയത്തു തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ റാപിഡ് റെസ്പോൺസ് ടീമും ആശാ വർക്കർമാരുമെല്ലാം ഓരോ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇവർ നൽകുന്ന പട്ടിക അനുസരിച്ച് ആരോഗ്യകേന്ദ്രങ്ങൾ വഴി വാക്സീൻ ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com