ADVERTISEMENT

കണ്ണൂർ∙ സംസ്ഥാനത്ത് 52 ദിവസങ്ങളായി തുടരുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കോവിഡ് നിയന്ത്രണങ്ങളും ഇതിനൊപ്പം ട്രോളിങ് നിരോധനവും ഒരുമിച്ച് എത്തിയതോടെ മാസങ്ങളായി പ്രവർത്തനം നിലച്ച ഹാർബറുകൾ നാളെ മുതൽ സജീവമാകും. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചതിനാൽ ജില്ലയിലെ മിക്ക ഹാർബറുകളിലും പ്രവർത്തനം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കും.

അന്യ സംസ്ഥാന ബോട്ടുകളുടെ സർവീസിനും ചിലയിടങ്ങളിൽ വിലക്കുണ്ട്. ട്രോളിങ് നിരോധന കാലത്ത് ബോട്ടുകളും യാനങ്ങളും അറ്റകുറ്റപ്പണി പൂർത്തിയാക്കി ട്രോളിങ് നിരോധനത്തിന് ശേഷമുള്ള സീസൺ കാലത്തിനായി കാത്തിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും. ഇന്ധന വിലവർധനയും കോവിഡ് നിയന്ത്രണങ്ങളും മേഖല പ്രതിസന്ധിയിൽ ആക്കിയെങ്കിലും കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണിവർ. പ്രാദേശിക നിയന്ത്രണങ്ങൾ ഒഴിച്ച് ജില്ലയിൽ ഇതുവരെ ഹാർബറുകളിൽ പ്രത്യേക കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. എങ്കിലും ഹാർബറുകളിലും ലേല ഹാളുകളിലും യാനങ്ങളിലും മാനദണ്ഡങ്ങൾ പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com