ADVERTISEMENT

പഴയങ്ങാടി ∙  രാജ്യാന്തര സൈക്ക്ലിങ്  മത്സരങ്ങളിൽ പങ്കെടുത്തവർ ഉൾപ്പെടെ സൈക്കിൾ സവാരിക്ക് മാടായിപ്പാറ റോഡിനെ തേടിയയെത്തുന്നു. ദിനം പ്രതി സൈക്കിൾ സവാരിക്കാർ കൂടി വരികയാണ് പിലാത്തറ– പാപ്പിനിശ്ശേരി കെഎസ് ടിപി റോഡിലൂടെ  പോകുന്നവർ  സൈക്കിൾ സവാരിക്കാരെല്ലാം  മാടായിപ്പാറ റോഡിലൂടെ സഞ്ചരിച്ചാണ്  മടങ്ങുന്നത്.  ആഴ്ചയിൽ  മിനിമം 500 കിലോമീറ്റർ  വരെ സൈക്കിൾ സവാരി നടത്തുവരാണ്  ഇവിടെ എത്തുന്ന ഏറേ പേരും.  സൈക്കിൾ സവാരിക്കാരുടെ വാട്സാപ്പ് കൂട്ടായ്മകളിലൂടെയാണ് സൈക്കിൾ സവാരിക്ക് പറ്റിയ മാടായിപ്പാറ റോഡിന്റെ സവിശേഷതകൾ അറിഞ്ഞ് ഇവിടെ എത്തുന്നത്.

ചെറിയ കയറ്റിറക്കങ്ങൾ ഉൾപ്പെടയുളളതും പരന്ന് കിടക്കുന്ന മാടായിപ്പാറയും കണ്ടുളള  സൈക്കിൾ സവാരി മറ്റ് റോഡുകളിൽനിന്ന് ഏറെ വ്യത്യസ്ഥമാണെന്ന് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത തൃക്കരിപ്പൂരിലെ  എൻ.കെ.പി.  ഇംതിയാസ് പറയുന്നത്.  ലോക്ഡൗണിന് ശേഷമാണ് സൈക്കിൾ സവാരി കൂടിയിട്ടുളളത്.മാടായിപ്പാറ വഴിതന്നെ ദിനം പ്രതി നൂറ് പേരെങ്കിലും കടന്ന് പോകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com