ADVERTISEMENT

പുളിങ്ങോം∙ വിദേശത്തു പോകാനായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തിയ വീട്ടമ്മയ്ക്ക് ഒരേ ദിവസം പോസിറ്റീവും നെഗറ്റീവും പരിശോധനാ ഫലം ലഭിച്ചു.  ഷൈൻ കുര്യാക്കോസിന്റെ ഭാര്യ ഗ്രീഷ്മ പോളിനാണു രണ്ടു ലാബുകളിൽ നിന്നു രണ്ടു ഫലം ലഭിച്ചത്. 2 ലാബുകളും സ്രവം പരിശോധനക്കയച്ചത് ഒരേ കേന്ദ്രത്തിലേക്കാണ്.

കഴിഞ്ഞ 30ന് രാവിലെ ആദ്യം ഒരു ലാബിൽ നിന്നു പരിശോധിച്ചു. കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ട് പിറ്റേന്നു രാവിലെ ലഭിച്ചു. അന്നു തന്നെ വിദേശത്തേക്ക് പോകേണ്ടതിനാൽ പരിഭ്രാന്തരായ ഇവർ ഒന്നു കൂടി പരിശോധിക്കണമെന്നു പറഞ്ഞെങ്കിലും സർക്കാർ നിർദ്ദേശപ്രകാരം 10 ദിവസം കഴിഞ്ഞേ അടുത്ത പരിശോധന പാടുള്ളുവെന്ന് ലാബ് അധികൃതർ വ്യക്തമാക്കി. ഇതോടെ ഗ്രീഷ്മ മറ്റൊരു ലാബിൽ സ്രവം നൽകി. അവിടെ നിന്നു ലഭിച്ച ഫലം നെഗറ്റീവ് ! ആശ്വാസഫലം ലഭിച്ചതോടെ അവർ വിദേശത്തേക്കു പറക്കുകയും ചെയ്തു. 

കോവിഡ് പോസിറ്റീവ് ആയിരുന്നവർ നെഗറ്റീവ് ആയി മാറുമ്പോൾ സ്രവം എടുത്താൽ ഇത്തരത്തിൽ വരാൻ സാധ്യതയുണ്ടെന്നും അല്ലെങ്കിൽ സ്രവം എടുത്തതിന്റെ പ്രശ്നമായിരിക്കാമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. തളിപ്പറമ്പ് സ്വദേശിയായ ഗ്രീഷ്മയുടെ പിതാവ് ഇതിനെതിരെ ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

English Summary: Two results for the same Covid test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com