ADVERTISEMENT

കണ്ണൂർ∙ ജില്ലയിൽ ഇന്നലെ 1246 പേർ കോവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1229 പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേർക്കും 13 ആരോഗ്യ പ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി  നിരക്ക് 17.26%. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ 248257 ആയി.   രോഗം ഭേദമായവരുടെ എണ്ണം 238129. 1566 പേർ  മരണപ്പെട്ടു. 

വാക്സിനേഷൻ നൽകും

ജില്ലയിൽ ഇന്ന് 102 കേന്ദ്രങ്ങളിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഡ് വാക്സീൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡ് ആണ് നൽകുക.ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ്  ലഭിച്ച 10 പേർക്കും ബാക്കിയുള്ളവർക്ക് സ്പോട്  റജിസ്ട്രേഷൻ മുഖേനയും വാക്സീൻ ലഭിക്കും.

60 വയസ്സിനു മുകളിൽ പ്രായമുള്ളവർ വാക്സിനേഷൻ എടുക്കാൻ ബാക്കിയുണ്ടെങ്കിൽ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിൻ എടുക്കേണ്ടതാണ്. ഫോൺ: 8281599680, 8589978405, 8589978401

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com