ADVERTISEMENT

കണ്ണൂർ∙ കലക്ടറേറ്റിനു മുന്നിലെ നടപ്പാതയിൽ ഇരുന്ന ആളുടെ തലയിൽ തീ കത്തുന്നതു കണ്ട് ആളുകൾ ഓടിക്കൂടി. പലരുടേയും മുഖത്ത് ആശങ്കയും പരിഭ്രമവും. കടന്നു പോയ വാഹനങ്ങളും നിർത്തിയിട്ടു. ‘കാര്യ’മറിഞ്ഞപ്പോൾ ആശങ്ക ആശ്വാസത്തിനും അത്ഭുതത്തിനും വഴിമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജാലവിദ്യയിലൂടെ സമരക്കാർ പ്രദർശിപ്പിച്ചത് കൗതുകവുമായി.കോവിഡ് കാരണം പ്രതിസന്ധിയിലായ ജില്ലയിലെ മാന്ത്രികർ തങ്ങളുടെ കഷ്ടപ്പാട് കൺക്കെട്ട് വിദ്യയിലൂടെ അധിക‍ൃതരെ അറിയിക്കാൻ എത്തിയതായിരുന്നു. ബാങ്ക് വായ്പയിലൂടെയും മറ്റും വാങ്ങിയ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങൾ നശിച്ചു പോയതായി മജീഷ്യർ പറഞ്ഞു.

സ്റ്റേജ് ഷോ പുനഃസ്ഥാപിക്കുക, കലാകാരൻമാർക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന ഫെലോഷിപ്പിൽ നിന്നു മാന്ത്രികരെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കുക, പരമ്പരാഗത ജാലവിദ്യക്കാരെയും തെരുവ് ജാലവിദ്യക്കാരെയും സംരക്ഷിക്കുന്നതിനു സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങളും മലയാളി മജീഷ്യൻസ് അസോസിയേഷൻ ഉന്നയിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ ശങ്കരനെല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ദിനേശ് സൂര്യകാന്തി, കേദാർ നിനേശ് എന്നിവരും നേതൃത്വം നൽകി.

English Summary: When the ‘thing’ realised, the anxiety gave way to relief and wonder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com