ADVERTISEMENT

തളിപ്പറമ്പ് ∙ ദേശീയപാതയിൽ കുറ്റിക്കോൽ പാലത്തിന് സമീപം കെഎസ്ആർടിസി ബസിന്റെ പിറകിൽ ഇടിച്ച ലോറിക്ക് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസ് ഇടിച്ച് ഡ്രൈവർ ഉൾപ്പെടെ 8 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 6 മണിയോടെയാണ് അപകടം. പരുക്കേറ്റ ടൗൺ ടു ടൗൺ കെഎസ്ആർടിസി ബസ് ‍‍ഡ്രൈവർ ശ്രീജിത്തിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് കാസർകോടേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കുറ്റിക്കോൽ പാലത്തിന് സമീപം പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെ വന്ന ലോറി ഇതിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇതിനു പിന്നിൽ കണ്ണൂരിൽ നിന്ന് തളിപ്പറമ്പിലേക്ക് വന്ന ടൗൺ ടു ടൗൺ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിലും ഇടിച്ചു. 

ഇതിന്റെ ഡ്രൈവറായ ശ്രീജിത്ത് അപകടത്തിൽ തകർന്ന ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. തളിപ്പറമ്പ് അഗ്നിരക്ഷാ സേന എത്തിയാണ് ശ്രീജിത്തിനെ പുറത്തെടുത്തത്. പരുക്കേറ്റ ബസ് യാത്രക്കാർ തളിപ്പറമ്പിലെ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസവുമുണ്ടായി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത ശേഷം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ റോഡ് കഴുകി എണ്ണമയം മാറ്റിയ ശേഷമാണ് ഗതാഗത തടസ്സം നീങ്ങിയത്.

English Summary: Town-to-town crashes into the back of a lorry that crashed into the back of a fast passenger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com