ADVERTISEMENT

തലശ്ശേരി∙ കടൽപാലത്തിനു സമീപം തീരം മനോഹരമായതോടെ സന്ദർശകർ ഒഴുകിയെത്താൻ തുടങ്ങി. കടൽക്കാഴ്ചകൾ കാണാനെത്തുന്നവർക്കു തീരത്ത് ഇരുന്നു പ്രകൃതി ഭംഗി ആസ്വദിക്കാനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും സ്ഥാപിക്കുന്ന പണി തുറമുഖ ഓഫിസ് മുതൽ കടൽപാലം വരെ  പൂർത്തിയായി. മുൻപ് വിശേഷ ദിവസങ്ങളിൽ കടൽപാലത്ത് എത്തുന്ന സന്ദർശകരെ അനുസ്മരിപ്പിക്കും വിധമാണ് ഇപ്പോൾ സന്ദർശകരുടെ തിരക്ക്. പഴയകാല പ്രതാപത്തെ ഓർമിപ്പിക്കും വിധം ആളുകളെത്തുന്നത് ശുഭസൂചനയാണെങ്കിലും കോവിഡ് ഭീതി നിലനിൽക്കുന്നുണ്ട്. സൗകര്യങ്ങൾ വർധിച്ചതോടെ ഈയിടെയായി സന്ദർശകരും കൂടി. 

കടൽത്തീരത്ത് കടൽഭിത്തിക്കും തീരദേശ റോഡിനും ഇടയിൽ സ്ഥലം നിരപ്പാക്കി തറയിൽ മനോഹരമായ കല്ലുകൾ പാകി നടപ്പാത ആകർഷകമാക്കിയിട്ടുണ്ട്. ഒരറ്റം മുതൽ മറ്റേയറ്റം വരെ ആളുകൾക്ക് ഇരിക്കാൻ സിമന്റ് ബെഞ്ചുകളും നിറയെ അലങ്കാര വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ പണി പൂർത്തിയാകുന്നതോടെ ഈ ‘ടൂറിസം സ്പോട്ടി’ൽ സന്ദർശകർ ഇനിയും വർധിക്കും.

English Summary: Visitors flock to the sea bridge despite the threat of Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com