ADVERTISEMENT

പയ്യന്നൂർ ∙ റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളിലും അരങ്ങുണർന്നു. ഒന്നര വർഷമായി കോവിഡ് മഹാമാരിക്ക് മുന്നിൽ അടച്ചിട്ട റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളിൽ മുത്തപ്പൻ വെള്ളാട്ടം അരങ്ങിലെത്തി. ഇതിനു തുടക്കമിട്ടത് പയ്യന്നൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിലാണ്. ക്ഷേത്രങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് തുറക്കാൻ അനുമതി നൽകിയപ്പോൾ നട തുറന്ന് പയങ്കുറ്റിയും മറ്റും നടത്തി വന്നിരുന്നു. 

മിക്ക ദിവസങ്ങളിലും പ്രാർഥന കളിയാട്ടം നടക്കുന്ന ക്ഷേത്രങ്ങളാണ് റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങൾ. അതാണ് കഴിഞ്ഞ ഒന്നര വർഷം നടക്കാതെ പോയത്. റെയിൽവേയും ജില്ലാ ഭരണകൂടവും അനുമതി നൽകിയതോടെയാണ് റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളിൽ പ്രാർഥന കളിയാട്ടത്തിനു തുടക്കമിട്ടത്. മുത്തപ്പനെ കാണാനും അനുഗ്രഹം തേടാനും ഒട്ടേറെ ജനങ്ങൾ ക്ഷേത്ര മുറ്റത്ത് എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com