ഗസറ്റഡ് ജീവനക്കാരുടെ കലോത്സവം: കണ്ണൂർ സൗത്ത് ചാംപ്യൻമാർ

ഒന്നു പാടൂ സാറെ..!കണ്ണൂരിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ കലോത്സവത്തോടനുബന്ധിച്ചു നടന്ന ഉദ്യോഗസ്ഥരുടെ നാടൻപാട്ട് മത്സരത്തിൽ നിന്ന്.
ഒന്നു പാടൂ സാറെ..!കണ്ണൂരിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ കലോത്സവത്തോടനുബന്ധിച്ചു നടന്ന ഉദ്യോഗസ്ഥരുടെ നാടൻപാട്ട് മത്സരത്തിൽ നിന്ന്.
SHARE

കണ്ണൂർ∙ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലയിലെ ഗസറ്റഡ് ജീവനക്കാർക്കായി കലോത്സവം സംഘടിപ്പിച്ചു. കവി ഒ.എം. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ തലത്തിൽ ഓൺലൈനായി നടന്ന മത്സരങ്ങളിലെ വിജയികളാണു ജില്ലാ തലത്തിൽ മത്സരിച്ചത്. 

ജില്ലാ പ്രസിഡന്റ് കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ.അശോകൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ.രാജീവ്, സർഗം സാംസ്കാരിക വേദി കൺവീനർ സി.എം.സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 61 പോയിന്റ് നേടി കണ്ണൂർ സൗത്ത് ഏരിയ ഓവറോൾ ചാംപ്യൻമാരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA