അരികിലുണ്ട്, അപകടം; കുറുവ– ആദികടലായി റൂട്ടിൽ ഇറക്കത്തിൽ റോഡ് തകർന്നു

തകർന്നകിടക്കുന്ന കുറുവ – ആദികടലായി റോഡ്.
തകർന്നകിടക്കുന്ന കുറുവ – ആദികടലായി റോഡ്.
SHARE

ആദികടലായി∙ കുറുവ– ആദികടലായി റൂട്ടിൽ ഇറക്കത്തിലെ റോഡ് തകർച്ച കാരണം യാത്രാ ദുരിതം. കണ്ണൂർ സിറ്റി– തോട്ടട ജെടിഎസ് റൂട്ടിലെ കുറുവയിൽ നിന്ന് ആദി കടലായി ഭാഗത്തേക്ക് വളയുന്ന ജംക്‌ഷന് സമീപം ഇറക്കത്തിലാണ് റോഡ് തകർച്ച രൂക്ഷം. ശ്രദ്ധിച്ചില്ലെങ്കിൽ ഇരു ചക്ര വാഹനങ്ങൾ തെന്നി വീഴും. ഇരുചക്ര വാഹന യാത്രക്കാർ വീണു പരുക്കേറ്റ അപകടങ്ങളും ഏറെ നടന്നു. ബസ് സർവീസുള്ള റൂട്ടാണ്. വലിയ വാഹനങ്ങളുടെ നിയന്ത്രണം തെറ്റാനും പാകത്തിലാണ് കുഴികൾ.

രാത്രി സമയങ്ങളിലാണ് കൂടുതൽ അപകട ഭീഷണി. സ്ഥല പരിചയമില്ലാത്ത വാഹന ഡ്രൈവർമാരാണെങ്കിൽ അപകടം ഉറപ്പ്. ഇത്തവണത്തെ മഴയിലാണ് തകർച്ച രൂക്ഷമായത്. മഴ മാറി നിന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സ്ഥലത്ത് റീ ടാർ ചെയ്യാനുള്ള നടപടികൾ വേണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA