ADVERTISEMENT

പെരിങ്ങോം ∙മദ്രസ വിദ്യാർഥികളുടെ മത പഠനത്തിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ്  ജിഫ്രി മുത്തുക്കോയ തങ്ങൾ. പെരിങ്ങോം നീലിരിങ്ങയിൽ പുതുക്കിപണിത ജംഇയ്യത്തുൽ ഇസ്​ലാം മദ്രസ കെട്ടിടത്തിന്റെയും  മതവി‍ജ്ഞാന സദസ്സിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു. മദ്രസകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും അധ്യാപകരുടെ വേതനം വർധിപ്പിക്കുകയും വേണം. 

സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി പട്ടാമ്പി മുഖ്യാതിഥിയായിരുന്നു. ജുമാമസ്ജിദ് പ്രസിഡന്റ് എ.ഹാരീസ് അധ്യക്ഷത വഹിച്ചു. ശമീർ വാഹി കരുവാരക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി. എം.ടി.പി.മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഗഫൂർ നദ് വി, കെ.പി.മൊയ്തിൻകുഞ്ഞി മൗലവി, അബ്ദുൾ റഹീം ദാരിമി, മുഹമ്മദലി മൗലവി, ടി.പി.മഹമൂദ് ഹാജി മാതമംഗലം, എൻ.ശിഹാബ് പ്രസംഗിച്ചു. സമാപന സമ്മേളനം യഹ് യ വാഫി ഉദ്ഘാടനം ചെയ്തു. വി.വി.മുത്തലിബ് അധ്യക്ഷത വഹിച്ചു. 

വ്യക്തിത്വ രൂപീകരണം    ഇബ്രാഹിം ഖലീൽ ഹുദവി കാസർകോട് മതപ്രഭാഷണം നടത്തി. മദ്രസ കെട്ടിടം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന വനിതാസംഗമം ഫാത്തിമ വഫിയ്യ എട്ടിക്കുളം, സാംസ്കാരിക സമ്മേളനം പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണി കൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ബുർദ മജ്​ലിസിന് ഹാഫിള് മഹ്റൂഫ് റസാ കുറുമാത്തൂറും സംഘവും നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com