വിട പറഞ്ഞത് കുട്ടികളുടെ പ്രിയപ്പെട്ട ഇംഗ്ലിഷ് അധ്യാപിക

അധ്യാപിക നിഷ യുവജനോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളോടൊപ്പം (2017ലെ ഫയൽ ചിത്രം).
അധ്യാപിക നിഷ യുവജനോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളോടൊപ്പം (2017ലെ ഫയൽ ചിത്രം).
SHARE

പയ്യന്നൂർ ∙ ഇനി കലോത്സവ വേദികളിൽ കുട്ടിക്കൂട്ടങ്ങൾക്കൊപ്പം നിഷ ടീച്ചർ ഉണ്ടാകില്ല. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഇംഗ്ലിഷ് അധ്യാപിക ജി.നിഷ വിടപറഞ്ഞു. കുട്ടികളുടെ പ്രിയപ്പെട്ട ഇംഗ്ലിഷ് അധ്യാപികയായിരുന്നു നിഷ. കലയും സാഹിത്യവും ടീച്ചറുടെ കൂടപ്പിറപ്പായിരുന്നു. ഇംഗ്ലിഷ് കവിതകൾ ധാരാളം എഴുതിയ ടീച്ചർ ചിത്ര രചനയിലും നൃത്തത്തിലും മുൻപന്തിയിലായിരുന്നു.

സ്കൂൾ, കോളജ് കലോത്സവങ്ങളിൽ കലാതിലകമായിരുന്ന നിഷയ്ക്ക് കലോത്സവങ്ങളിൽ വിദ്യാർഥികളെ സജ്ജമാക്കുന്നതിലും വേദിയിൽ എത്തിക്കുന്നതിലും സമ്മാനാർഹയാക്കുന്നതിലും പ്രത്യേക കഴിവുണ്ടായിരുന്നു. കുട്ടികൾക്കൊപ്പം അവരിൽ ഒരാളായി കലോത്സവങ്ങളിൽ സജീവമാകാറുള്ള അധ്യാപിക സ്കൂൾ തുറന്നപ്പോൾ വീണ്ടുമൊരു കലോത്സവം മുന്നിൽ കണ്ട് കുട്ടികളെ സജ്ജമാക്കാനുള്ള ഒരുക്കത്തിനിടയിലാണ് ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വിട പറഞ്ഞത്.

ഫെയിന്റ് പിക്ചേഴ്സ്, പ്രൈസം ഓഫ് ലൗ, മൈ ലൗ സോജറൗൻ എന്നീ 3 കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. മ്യൂറൽ, മെറ്റൽ കാർഫിങ്, ഓയിൽ, വാട്ടർ, അക്രലിക് തുടങ്ങിയ പെയിന്റിങ്ങിൽ 200ലധികം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. നിരവധി ചിത്ര പ്രദർശനവും നടത്തി ചിത്രകലയിൽ പ്രശസ്തി നേടിയിരുന്നു. നല്ലൊരു നർത്തകി എന്ന നിലയിൽ ഒട്ടേറെ വേദികളിൽ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA