ADVERTISEMENT

കണ്ണൂർ∙ പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ-ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധന ക്യാംപെയ്നിന്റെ ഭാഗമായി പെരളശ്ശേരി പഞ്ചായത്ത് പരിധിയിൽ നടക്കുന്ന വിവാഹങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഹരിത പെരുമാറ്റ ചട്ടം നിർബന്ധമാക്കി. ഡിസ്‌പോസിബിൾ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ, നിരോധിത ഫ്ലക്‌സ്, ബാനറുകൾ എന്നിവ ഉപയോഗിക്കരുത്.

ഹരിത ചട്ടം പാലിക്കാത്തവർക്കു റജിസ്‌ട്രേഷൻ അനുവദിക്കില്ല. പഞ്ചായത്ത് പരിധിയിൽ നടക്കുന്ന വിവാഹങ്ങൾ വാർഡ് അംഗത്തെ മുൻകൂട്ടി അറിയിക്കണം. വിവാഹം നടത്തുമ്പോൾ പാലിക്കേണ്ട ഹരിത ചട്ടങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ കത്ത് വീട്ടുടമസ്ഥനു നൽകും. വാർഡ് അംഗം, ആശാ വർക്കർ, ഹരിത കർമ സേന അംഗം, വാർഡ് ശുചിത്വ സമിതി കൺവീനർ എന്നിവർ അടങ്ങിയ വാർഡ് തല കമ്മിറ്റി പരിശോധന നടത്തും.

നിരോധിത വസ്തുക്കൾ ഉപയോഗിച്ചുവെന്നു തെളിഞ്ഞാൽ വിവാഹം റജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. കാവുകളിലും അമ്പലങ്ങളിലും പള്ളികളിലും മറ്റു പൊതു പരിപാടികളിലും ഹരിത പെരുമാറ്റ ചട്ടം നിർബന്ധമാക്കിയിട്ടുണ്ട്. ഉത്സവങ്ങൾ ഹരിതോത്സവങ്ങളായി നടത്തും. ഇതിനായി ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക കത്ത് നൽകുന്ന നടപടിയും ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com