ജില്ലാ ഒളിംപിക് ഗെയിംസ് ഫുട്ബോൾ ചാംപ്യൻഷിപ്; ജിംഖാന എഫ്സിയും സ്പോർട്സ് ഡവലപ്മെന്റ് ട്രസ്റ്റും ക്വാർട്ടർ ഫൈനലിൽ

         പ്ലീസ്, ഞാനൊന്നു തടുത്തോട്ടെ..! ജില്ലാ ഒളിംപിക് ഗെയിംസിനോടനുബന്ധിച്ചു കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ ആരംഭിച്ച ഫുട്ബോളിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ജിംഖാന എഫ്സിയുടെ സി.കെ.സൗരവ് തൊടുത്ത പന്ത് തട്ടിയകറ്റാനുള്ള ദ് ബ്രദേഴ്സ് ക്ലബ് ഗോൾ കീപ്പർ ഷാമിൽ സലാമിന്റെ ശ്രമം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജിംഖാന എഫ്സി വിജയിച്ചു. 					 ചിത്രം: മനോരമ
പ്ലീസ്, ഞാനൊന്നു തടുത്തോട്ടെ..! ജില്ലാ ഒളിംപിക് ഗെയിംസിനോടനുബന്ധിച്ചു കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ ആരംഭിച്ച ഫുട്ബോളിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ജിംഖാന എഫ്സിയുടെ സി.കെ.സൗരവ് തൊടുത്ത പന്ത് തട്ടിയകറ്റാനുള്ള ദ് ബ്രദേഴ്സ് ക്ലബ് ഗോൾ കീപ്പർ ഷാമിൽ സലാമിന്റെ ശ്രമം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജിംഖാന എഫ്സി വിജയിച്ചു. ചിത്രം: മനോരമ
SHARE

കണ്ണൂർ∙ ജില്ലാ ഒളിംപിക് ഗെയിംസിന്റെ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജിംഖാന എഫ്സിയും സ്പോർട്സ് ഡവലപ്മെന്റ് ട്രസ്റ്റും ക്വാർട്ടർ ഫൈനലിൽ. ജിംഖാന ഏകപക്ഷീയമായ 3 ഗോളിനു ദ് ബ്രദേഴ്സ് ക്ലബ് കണ്ണൂരിനെ തോൽപിച്ചു. മുഫീദ് 2 ഗോളും മുഹമ്മദ് ജാസർ ഒരു ഗോളും നേടി. സ്പോർട്സ് ഡവലപ്മെന്റ് ട്രസ്റ്റും കാനന്നൂർ സ്പിരിറ്റഡ് യൂത്ത്സും ഗോൾ രഹിത സമനില ആയിരുന്നതിനാൽ ടൈ ബ്രേക്കറി (4–2) ലൂടെയാണു വിജയിയെ കണ്ടെത്തിയത്. ഫുട്ബോൾ മത്സരങ്ങൾ മേയർ‌ ടി.ഒ.മോഹനൻ ഉദ്ഘാ‍ടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.എം.ബാബുരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സെയ്ദ്, ഡോ.പി.കെ.ജഗന്നാഥൻ, മുൻ രാജ്യാന്തര താരം പി.കെ.ബാലചന്ദ്രൻ, കെ.വി.അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇന്നത്തെ മത്സരം

3.30 ഫുട്ബോൾ കണ്ണൂർ‌ ജവാഹർ സ്റ്റേഡിയം
ലക്കിസ്റ്റാർ കണ്ണൂർ – സ്പോർട്ടിങ് ബഡ്സ് കണ്ണൂർ
യങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് – പയ്യന്നൂർ കോളജ് 9.30 നെറ്റ്ബോൾ ജവാഹർ സ്റ്റേഡിയം

റജിസ്റ്റർ ചെയ്യണം

ടേബിൾ ടെന്നിസ് മത്സരങ്ങൾ 15നും 16നും മുണ്ടയാട് മിലേനിയം ടേബിൾ ടെന്നിസ് അക്കാദമിയിൽ നടത്തും. ഏത് പ്രായക്കാർക്കും പങ്കെടുക്കാം. ആദ്യ 5 സ്ഥാനങ്ങളിൽ എത്തുന്നവർ തിരുവനന്തപുരത്തു നടത്തുന്ന സംസ്ഥാന മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടും. നാളെ 5നു മുൻ‌പ് അപേക്ഷകൾ ഓൺലൈൻ ആയി ലഭിക്കണം. ഫോൺ– 9447238131. ടെന്നിസ് മത്സരങ്ങൾ 14ന് കണ്ണൂരിലെ ടെന്നിസ് കോർട്ടിൽ നടക്കും. ഫോൺ–9995381009.ഹോക്കി മത്സരങ്ങൾ 16നും 17നും പൊലീസ് മൈതാനിയിൽ നടക്കും. ടീമുകൾ ഇന്ന് രാത്രി 8നു മുൻപായി കണ്ണൂർ ഹോക്കി അസോസിയേഷൻ സെക്രട്ടറിയെ അറിയിക്കണം. ഫോൺ–9388205151.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA