കേളകം ∙ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ നടന്നെത്തി പത്ര വിതരണം നടത്തുന്ന പത്താം ക്ലാസുകാരന് സൈക്കിൾ സമ്മാനിച്ച് കേളകം പൊലീസ്. കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയും എസ്പിസി കെഡറ്റും ആയ വിശാലിന് ആണ് കേളകം പൊലീസ് പുത്തൻ സൈക്കിൾ സമ്മാനിച്ചത്. കേളകത്തും സമീപ പ്രദേശങ്ങളിലും പത്രം വിതരണം ചെയ്യുന്നതു വിശാൽ ആണ്.
ഇത്രയും നാൾ പത്രവിതരണത്തിനു നടന്നാണ് പോയിരുന്നത്. വിതരണം പൂർത്തി ആക്കിയ ശേഷമാണ് വിശാൽ സ്കൂളിൽ പോയിരുന്നത്. അതുകൊണ്ടു പലപ്പോഴും വൈകിയാണ് സ്കൂളിൽ എത്തിയിരുന്നത്. വിശാലിന്റെ കുടുംബത്തെക്കുറിച്ചു മനസ്സിലാക്കി കേളകം പ്രിൻസിപ്പൽ എസ്ഐ ജാൻസി മാത്യു മുൻകൈ എടുത്താണ് സഹപ്രവർത്തകരുടെ സഹായത്തോടെ സൈക്കിൾ വാങ്ങി നൽകിയത്.