ADVERTISEMENT

കടവത്തൂർ ∙ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്  സെക്രട്ടറി  മുണ്ടത്തോടിലെ പി.പി. കുമാരന്റെ വീട്ടുവളപ്പിലെ മത്സ്യക്കൃഷി സാമൂഹികദ്രോഹികൾ രാത്രിയിൽ നശിപ്പിച്ചു. പകുതി വളർച്ചയെത്തിയ 1200 തിലോപ്പിയ മത്സ്യങ്ങൾ ചത്തു.  തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച  മൽസ്യക്കൃഷിയാണ് നശിപ്പിച്ചത്. കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.

വളർത്തു മത്സ്യങ്ങളോട് കാണിച്ച ക്രൂരതയിൽ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് വി.പി.കുമാരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ വി.സുരേന്ദ്രൻ, കെ.പി.ഹാഷിം, കെ.പി.സാജു, പി.കൃഷ്ണൻ, സി.എൻ.പവിത്രൻ, എ.പി. ഫൈസൽ, എം.പി.ഉത്തമൻ, എ.സജീവൻ, കെ.കെ.വിജേഷ് എന്നിവർ പ്രസംഗിച്ചു. അക്രമത്തി‍ൽ‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.അലി, വാർഡ് മെംബർ ഹാജറ യൂസഫ് എന്നിവർ പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com