ADVERTISEMENT

പാനൂർ ∙ പെരിങ്ങത്തൂർ ടൗണിലെ സഫാരി സൂപ്പർമാർക്കറ്റിൽ ആയുധവുമായെത്തിയ യുവാവ് കടയിൽ കയറി അക്രമം നടത്തി. കൗണ്ടറിന്റെ ചില്ലും ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിച്ചു. കണ്ണിൽ കണ്ട സാധനങ്ങളെല്ലാം അടിച്ചു തകർത്തു. പെരിങ്ങത്തൂർ ഗുരുജിമുക്കിലെ കുന്നോത്ത് ജമാലാണ് (35)  മഴുവുമായെത്തി ഭീതി പരത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30യോടെയായിരുന്നു അക്രമം.

ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരെയും മഴുകാണിച്ച് ഭീഷണിപ്പെടുത്തി. കട അടയ്ക്കുന്ന സമയമായതിനാൽ പ്രധാന ഷട്ടർമാത്രമാണ് തുറന്നിരുന്നത്. ലഹരിയിലായിരുന്ന യുവാവിനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമാലിന് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. ജമാലിന്റെ ഓട്ടോറിക്ഷ പെരിങ്ങത്തൂർ ടൗണിൽ കത്തിനശിച്ച നിലയിൽ കണ്ടെത്തി. രണ്ടു സംഭവങ്ങളിലും ചൊക്ലി പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com