ADVERTISEMENT

തളിപ്പറമ്പ്∙ നഗരത്തിൽ റോഡുകൾ കയ്യേറി വ്യാപാരം നടത്തുന്നത് ആർഡിഒ ഇ.പി.മേഴ്സിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലാണ് പ്രാഥമികമായി ആർഡിഒ പരിശോധന നടത്തിയത്. തഹസിൽദാർ ഇ.എം.റജി, നഗരസഭ, പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തിരുന്നു. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ വരാന്തകളിൽ ജനങ്ങൾക്ക് നടക്കുവാൻ പോലും സാധിക്കാത്ത വിധത്തിൽ അനധികൃതമായി വ്യാപാരം നടത്തുന്നത് ആർഡിഒയുടെ ശ്രദ്ധയിൽപ്പെട്ടതിന് തുടർന്ന് ഇവ അടിയന്തിരമായും നീക്കം ചെയ്യാൻ നിർദേശം നൽകി. 

മാർക്കറ്റ് റോഡിൽ റജിസ്ട്രാർ ഓഫിസ് പരിസരത്ത് റോഡ് അരികിലുള്ള വെള്ള വരയും കടന്ന് റോഡിനുള്ളിൽ സാധനങ്ങൾ നിരത്തി വ്യാപാരം നടത്തുന്നത് തടയുവാനും നടപടികൾ സ്വീകരിക്കുവാനും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്കും പൊലീസിനും നിർദേശം നൽകി. അടുത്ത ദിവസം മുതൽ പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ആർഡിഒ ഇ.പി.മേഴ്സി നേരിട്ട് പരിശോധന നടത്തിയത്. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർഡിഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com