ADVERTISEMENT

പയ്യന്നൂർ(കണ്ണൂർ) ∙ തിരുവനന്തപുരം – കാസർകോട് ‘സിൽവർ ലൈൻ’ അർധ അതിവേഗ റെയിൽ പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠനത്തിനു പയ്യന്നൂർ കണ്ടങ്കാളിയിൽ തുടക്കം. പാത കടന്നുപോകേണ്ട പയ്യന്നൂർ നഗരസഭയിലെ 22ാം വാർഡ് പരിധിയിലെ വീട്ടുകാരെയും ഭൂവുടമകളെയും നേരിൽക്കണ്ടാണു വിവരശേഖരണം നടത്തിയത്. കോട്ടയം ആസ്ഥാനമായ കേരള വൊളന്ററി ഹെൽത്ത് സർവീസസ് (കെവിഎച്ച്എസ്) എന്ന സ്വകാര്യ ഏജൻസിക്കാണു പഠന ചുമതല. കണ്ടങ്കാളി പെട്രോളിയം സംഭരണശാല പദ്ധതിക്കെതിരായ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന എരമംഗലത്ത് പത്മിനിയുടെ വീട്ടിലാണു പഠനം സംഘം ആദ്യം എത്തിയത്.

ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന നഷ്ടങ്ങൾ, ബാധിക്കുന്ന കുടുംബാംഗങ്ങളുടെ വിവരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങി പദ്ധതി നേരിട്ടോ അല്ലാതെയോ ബാധിക്കുന്നവരുടെ സമഗ്ര വിവര ശേഖരണമാണു നടത്തുന്നതെന്നു കെവിഎച്ച്എസ് എക്സിക്യൂട്ടീവ് ഓഫിസർ സാജു വി.ഇട്ടി മനോരമയോടു പറഞ്ഞു. പദ്ധതി വരുമ്പോൾ പയ്യന്നൂർ നഗരസഭയിലെ 22ാം വാർഡിൽ മാത്രം 10 വീടുകൾ പൂർണമായും നഷ്ടപ്പെടും. പയ്യന്നൂർ നഗരസഭാ പരിധിയിൽ 30 വീടുകളാണ് ഏറ്റെടുക്കേണ്ടി വരിക. പരിശീലനം നേടിയ വൊളന്റിയർമാരാണു വിവരശേഖരണം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com