പഴയങ്ങാടി∙ കയാക്കിങ്ങിൽ അത്ഭുതങ്ങൾ കാട്ടി മുന്നേറുന്ന സ്വാലിഹ റഫീഖിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മന്ത്രി ഫോണിൽ വിളിച്ചത്. കഞ്ഞ 8ന് സ്വാലിഹ കടൽ, പുഴ, തോട് വഴി നടത്തിയ കയാക്കിങ് യാത്ര പുതിയ ചരിത്രമായിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദനവും പിന്തുണയും അറിയിച്ചുളള മന്ത്രിയുടെ ഫോൺ വിളിയെത്തിയത്. പിന്നാലെ തന്നെ സ്വാലിഹ കടലിൽ കയാക്കിങ് നടത്തുന്ന ചിത്രവും സ്വാലിഹയുടെ വാക്കുകളും ഉദ്ധരിച്ച് പോസ്റ്റ് ഇടുകയും ചെയ്തു.
അഞ്ച് വർഷം മുൻപ് പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളുമായി സ്വാലിഹ സാഹസികമായ കയാക്കിങ് നടത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിച്ച് കടൽ, പുഴ, തോട് എന്നിവിടങ്ങളിൽ 35 കിലോമീറ്റർ സഞ്ചരിച്ച് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പഴയങ്ങാടി വാദിഹുദ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഈ മിടുക്കി.