ADVERTISEMENT

കണ്ണൂർ∙ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കൊയിലാണ്ടി തുറയൂർ നടക്കൽ ഹൗസിൽ സുഹൈലി (25) നെ എക്സൈസ് വിഭാഗം പിടികൂടി. ഇയാളിൽ നിന്ന് 15.37 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് ആയ 2 എൽഎസ്ഡി സ്റ്റാംപും ഇയാളിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് കാറിൽ പോവുകയായിരുന്ന സുഹൈൽ, കണ്ണൂർ ബല്ലാർഡ് റോഡിൽ നിന്ന് മൂന്നാംപീടികയിലേക്കു പോകുന്ന വഴിയിൽ വച്ചാണ് പിടിയിലായത്. 

ലഹരി മരുന്ന് വിൽപന സംഘത്തിലെ അംഗമാണ് ഇയാൾ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരിമരുന്ന് വാങ്ങാനാണു ഇയാൾ കണ്ണൂരിലെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എം.ജിജിൽ കുമാർ, പ്രിവന്റീവ് ഓഫിസർമാരായ സി.വി.ദിലീപ്, കെ.പി.വിജയൻ, കെ.സി.ഷിബു, സി.പുരുഷോത്തമൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.പങ്കജാക്ഷൻ, ഇ.സുജിത്ത്, എം.പ്രവീൺ, ഒ.വി.ഷിബു എന്നിവരാണു ഇയാളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com