ADVERTISEMENT

പഴയങ്ങാടി∙ ക്ഷേത്രകലാ അക്കാദമി, മാടായി ബിആർസി എന്നിവർ ഒരുക്കിയ ചെണ്ടമേളത്തിൽ ഭിന്നശേഷി വിദ്യാർഥികൾ കൊട്ടിക്കയറി. വാദ്യ കലാകാരൻമാർക്കൊപ്പം ഇവരുടെ അരങ്ങേറ്റത്തിലാണ് കുട്ടികൾ കൊട്ടിക്കയറിയത്. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 9 ഭിന്നശേഷി കുട്ടികളാണ് അരങ്ങേറ്റം കുറിച്ചത്. എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

അക്കാദമി ചെയർമാൻ കെ.എച്ച്. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഇ.സി. വിനോദ് ഉപഹാര സമർപ്പണം നടത്തി. അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫിസർ രാജേഷ് കടന്നപ്പളളി, പി.പി.ദാമോദരൻ, ഒ.പി.ശൈലജ, ഗോവിന്ദൻ കണ്ണപുരം, ടി.പുഷ്പ, ചെറുതാഴം ചന്ദ്രൻ, കെ.വി. വിജിൻ കാന്ത്, എം.വി. വിനോദ് കുമാർ, ബബിത പീറ്റർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com