ADVERTISEMENT

കണ്ണൂർ ∙ ജില്ലയിൽ 10 നിയോജക മണ്ഡലങ്ങളിലായി 89 പോൾ‍ മൗണ്ടഡ് ടൂവീലർ, ത്രീവീലർ ചാർജിങ് സെന്ററുകൾ പ്രവർ‍ത്തനക്ഷമമാകുന്നു. ഇത്രയധികം സെന്ററുകൾ ഒരുമിച്ചു പ്രവർത്തനക്ഷമാകുന്നതു സംസ്ഥാനത്ത് ആദ്യമായാണ്. ഇതോടൊപ്പം ഫോർ വീലറുകൾ‍ക്കുള്ള 2 ഡിസി ഫാസ്റ്റ് ചാർ‍ജിങ് സ്റ്റേഷനുകളും ജില്ലയിൽ‍ പൂർ‍ത്തിയായിട്ടുണ്ട്. ഈ സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം 16നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിർ‍വഹിക്കും. മന്ത്രി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിക്കും. 

കേരളമൊട്ടാകെ ഓട്ടോ, ടൂവീലറുകൾ‍ക്കായി 1165 ചാർജിങ് സെന്ററുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം പോൾ‍ മൗണ്ടഡ് ചാർജിങ് സെന്ററുകൾ‍ നടപ്പാക്കുന്നത്. പോളിൽത്തന്നെ വൈദ്യുതി അളക്കുന്നതിനുള്ള എനർജി മീറ്ററും വാഹനം ചാർ‍ജ് ചെയ്യുമ്പോൾ‍ അത് അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി പണം അടച്ചുകൊണ്ട് ഇത്തരം ചാർ‍ജിങ് സ്റ്റേഷനുകളിൽ നിന്ന് ടൂവിലറുകൾ‍ക്കും ഓട്ടോറിക്ഷകൾ‍ക്കും ചാർ‍ജ് ചെയ്യാൻ‍ കഴിയും. അത്യാവശ്യഘട്ടങ്ങളിൽ ഫോർവീലറുകളും ചാർ‍ജ് ചെയ്യാം. 

ചെലവു പരമാവധി കുറച്ച്, വൈദ്യുതി പോസ്റ്റുകളിൽ ഇത്തരം ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിലൂടെ ഒരു യൂണിറ്റ് ചാർജ് ചെയ്യുന്നതിന് 10 രൂപ മതിയാകും. എന്നാൽ‍ മേജർ ചാർജിങ് സ്റ്റേഷനുകൾ വഴി ഒരു യൂണിറ്റ് ചാർ‍ജ് ചെയ്യാൻ 15 രൂപ വേണ്ടിവരും.ജില്ലാതല ഉദ്ഘാടനത്തെത്തുടർ‍ന്ന് 10 നിയോജക മണ്ഡലങ്ങളിൽ അതത് എംഎൽഎംമാർ ചാർ‍ജിങ് സ്റ്റേഷനുകളുടെ പ്രാദേശിക ഉദ്ഘാടനം നിർവഹിക്കും. ഇതോടെ ജില്ലയിൽ ചൊവ്വ സബ്സ്റ്റേഷൻ പരിസരത്ത് ഇപ്പോൾ‍ ഉപയോഗത്തിലുള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ഉൾപ്പെടെ കെഎസ്ഇബിയുടെ 92 സ്റ്റേഷനുകളുടെ വിപുലമായ ശൃംഖലയാണ് പ്രവർത്തനസജ്ജമാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com