ADVERTISEMENT

ഇരിട്ടി∙ ഇ – വാഹനങ്ങൾക്കായി മേഖലയിൽ കെഎസ്ഇബി ഏർപ്പെടുത്തിയ 10 ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. പേരാവൂർ മണ്ഡലത്തിൽ ഇരിട്ടി, എടൂർ, വള്ളിത്തോട്, പേരാവൂർ, കേളകം എന്നിവിടങ്ങളിലും ഇരിക്കൂർ മണ്ഡലത്തിൽ ഇരിക്കൂർ, ഉളിക്കൽ, ശ്രീകണ്ഠാപുരം, ചെമ്പേരി, ആലക്കോട് എന്നിവിടങ്ങളിലും ആണു ചാർജിങ് സ്റ്റേഷനുകൾ തുറന്നത്. ഇരിട്ടിയിൽ പേരാവൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു.

ഉളിക്കല്ലിൽ ഇരിക്കൂർ മണ്ഡലം തല ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ കെ.വി.ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ സാജു സേവ്യർ (പയ്യാവൂർ), ടെസ്സി ഇമ്മാനുവൽ (എരുവേശ്ശി), ബേബി ഓടംപള്ളി (നടുവിൽ), ജോജി കന്നിക്കാട്ട് (ആലക്കോട്), കെ.ചന്ദ്രശേഖരൻ (ഉദയഗിരി), വി.പി.മോഹനൻ (ചെങ്ങളായി), ടി.സി.നസിയത്ത്(ഇരിക്കൂർ), ജില്ല പഞ്ചായത്ത് അംഗം ലിസി ജോസഫ്,

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്.ലിസി, ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇൻ ചാർജ് സി.കെ.രതീഷ് എന്നിവർ പ്രസംഗിച്ചു. റീചാർജിങ് ആശങ്കകൾ ഇല്ലാതെ കേരളത്തി‍ൽ വൈദ്യുതി വാഹനങ്ങൾ ഓടിക്കാൻ പറ്റുന്ന രീതിയിൽ 1227 ചാർജിങ് സെന്ററുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ സുരക്ഷ ഉറപ്പാക്കുക, പെട്രോൾ വില വർധന മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com