ADVERTISEMENT

കണ്ണൂർ∙ റിസോർട്ട് ഉടമ ശ്രീരഞ​്ജനെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഘത്തിലെ 2 പേർ കൂടി പിടിയിലായി. മേലെചൊവ്വ റാസിയ മൻസിലിൽ സി.അസിൽ ( 27), അലവിൽ ആറാങ്കോട്ടം കക്കിരിക്കൻ ഹൗസിൽ സായ് പ്രയാഗ് (27) എന്നിവരെയാണു ടൗൺ പൊലീസ് ബംഗളുരുവിൽ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ. ക്വട്ടേഷൻ‌ സംഘത്തിൽ പെട്ട ഇവർ‌ ഒളിവിൽ കഴിയുകയായിരുന്നുവെന്നു ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.

കേസിലെ 2 പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് തോട്ടട കെ.കെ.ഹെറിറ്റേജ് ഉടമയും ചാലാട് സ്വദേശിയുമായ കെ.പി.ശ്രീരഞ്ജനെയാണ് തട്ടിക്കൊണ്ടു പോയത്. മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. കണ്ണിനും കാലിനും പരുക്കേറ്റ ഇയാൾ നേരിട്ട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽ‌കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com