ADVERTISEMENT

പേരാവൂർ∙ പ്രൊവിൻഷ്യൽ ഹൗസ് അമ്മവീട് ആയി, ബ്ലസിയുടെയും ഡോളിയുടെയും വിവാഹ ജൂബിലി ആഘോഷം വ്യത്യസ്തമായി നടത്തി തിരുഹൃദയ സന്യാസിനീ സമൂഹം. പുലിക്കുരുമ്പ സ്വദേശിനിയായ സിസ്റ്റർ അലീനയുടെ മാതാപിതാക്കളാണ് കല്ലിടുക്കനാനിക്കൽ ബ്ലസിയും ഡോളിയും. സിസ്റ്റർ അലീന മംഗലാപുരം സെന്റ് ആൻസ് കോളജിൽ രണ്ടാം വർഷം ബിഎസ്‌സി വിദ്യാർഥിനിയുമാണ്. ബ്ലസിയുടെയും ഡോളിയുടെയും ഏക മകളാണ് സിസ്റ്റർ അലീന. സഹോദരൻ അലൻ 2019 ഒക്ടോബർ 29 ന് മണ്ടളം പള്ളിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു. ഓട്ടോമൊബീൽ കോഴ്സ് പരീക്ഷയുടെ ഫലം കാത്തിരിക്കുമ്പോഴായിരുന്നു മരണം.

സിസ്റ്റർ അലീന സഭാ നിയമ പ്രകാരം നിത്യവ്രത വാഗ്ദാനം എടുക്കുന്നതിന് മുൻപാണ് സഹോദരൻ മരിച്ചത് എന്നതിനാൽ ഏക മകൾ എന്ന നിലയിൽ സന്യാസിനീ ജീവിതം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ പോകാൻ സിസ്റ്റർ അലീനയ്ക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ സന്യാസിനി ജീവിതത്തിന്റെ വെല്ലുവിളികൾ സ്വീകരിച്ച് തിരുഹൃദയ സഭയിൽ തുടരാനാണ് സിസ്റ്റർ അലീന തീരുമാനിച്ചത്. അലീനയുടെ തീരുമാന പ്രകാരം പ്രവർത്തിക്കാൻ മാതാപിതാക്കളും സമ്മതിച്ചു. 

മകൻ മരിച്ചപ്പോൾ ആശ്വസിപ്പിക്കാൻ വീട്ടിൽ എത്തിയ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയ ഡോ.സിസ്റ്റർ ട്രീസ പാലയ്ക്കൽ ഇത് ബ്ലസിയുടെയും ഡോളിയുടെയും വിവാഹ രജത ജൂബിലി വർഷമാണ് ഇതെന്ന് അറിഞ്ഞത്. ഇതിനെ തുടർന്നാണ് ഇവരുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് ആഘോഷിക്കാൻ തീരുമാനിച്ചത്. 

പ്രൊവിൻഷ്യൽ ഹൗസിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്ക് ഫാ.സിബി ആനക്കല്ലിൽ കാർമികത്വം വഹിക്കും. പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് ഡോ.ഫാ.തോമസ് കൊച്ചുകരോട്ട് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.സിസ്റ്റർ ട്രീസ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ.ജോർജ് തെക്കഞ്ചേരിൽ, ജിജോ കൊട്ടാരം കുന്നേൽ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com