ADVERTISEMENT

കണ്ണൂർ∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രകടനം നടത്തി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.സി.മുഹമ്മദ് ഫൈസൽ, എൻ.പി.ശ്രീധരൻ, സുരേഷ് ബാബു എളയാവൂർ, രാജീവൻ എളയാവൂർ, പി.മാധവൻ, കൂക്കിരി രാഗേഷ്, രജിത്ത് നാറാത്ത്, എം.പി.വേലായുധൻ, സുധീപ് ജയിംസ്, വി.പി.റഷീദ്, കല്ലിക്കോടൻ രാഗേഷ്, ടി.അജിത്ത് കുമാർ, സുധീഷ് മുണ്ടേരി എന്നിവർ നേതൃത്വം നൽകി. ഡിസിസി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിച്ചു.

കെ.സുധാകരനെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും കേസിനെ ഭയന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കില്ല എന്നാണ് കരുതുന്നതെങ്കിൽ ആ മോഹം വിലപ്പോവില്ലെന്നും ‍ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.  പിണറായി വിജയനും കൂട്ടർക്കും ഒരു നിയമം കെ.സുധാകരന് മറ്റൊരു നിയമം എന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സുധാകരനെതിരെ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് കണ്ണൂർ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കുറ്റകരമായ അപവാദം പ്രചരിപ്പിച്ചതിനെതിരെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com