ADVERTISEMENT

ചപ്പാരപ്പടവ് ∙ സമീപത്തെ ചെങ്കൽക്വാറി മൂലം ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ പ്രദേശത്തെ പത്തോളം വീട്ടുകാരുടെ കിണറുകളിലെ ജലം മലിനപ്പെട്ടതായി പരാതി. ക്വാറിയിലെ ചെളിവെള്ളം വിള്ളൽ ഭാഗത്തു കൂടെ ഒഴുകിയാണു കിണറുകളിൽ എത്തുന്നതെന്നാണു വീട്ടുകാരുടെ ആരോപണം. ആദ്യമായാണ് ഇത്തരത്തിൽ കിണറുകൾ മലിനപ്പെടുന്നത്.

തലവിലെ മേക്കണക്കിൽ ആശാലത, ചാത്തോത്ത് ലീല, വയലപ്ര കുഞ്ഞിക്കോരൻ, മാട്ടുമ്മൽ ജാനകി, വേങ്ങയിൽ പാർവതിയമ്മ, തിക്കൽ വീട്ടിൽ സുരേഷ് കുമാർ, വേങ്ങയിൽ തറവാട് ക്ഷേത്രം, വയലപ്ര നാരായണൻ എന്നിവരുടെ കിണറാണു മലിനമായത്. കിണറുകളിലെ വെള്ളം ചെളിവെള്ളം പോലെ കലങ്ങിയിരിക്കുകയാണ്.

മഴ ശക്തിപ്പെട്ടതോടെയാണ് വെള്ളം കലങ്ങിത്തുടങ്ങിയത്. ആർക്കും വെള്ളം ഉപയോഗിക്കാൻ പറ്റുന്നില്ല. ഏറെ ദൂരത്തു നിന്ന് ശുദ്ധജലം  ശേഖരിക്കേണ്ട അവസ്ഥയിലാണ് ഈ കുടുംബങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com