വയോധികയുടെ സ്വർണമാല കവർന്ന കേസിൽ യുവാവ് പിടിയിൽ

ഷിഹാബുദ്ദീൻ.
ഷിഹാബുദ്ദീൻ.
SHARE

മട്ടന്നൂർ∙ പട്ടാന്നൂർ ചോലയിലെ 78 വയസ്സുകാരിയുടെ സ്വർണ മല കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാഞ്ഞിരോട് പുളിയൻകണ്ടി വീട്ടിൽ ടി.കെ.ഷിഹാബുദ്ദീനെ (26)യാണ് മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി വലിയന്നൂർ ചാപ്പയിലുള്ള ബന്ധുവീട്ടിലെത്തിയപ്പോഴാണു പിടികൂടിയത്. വയോധിക കഴുത്തിലണിഞ്ഞിരുന്ന നാലര പവനുള്ള മാല 2021 ഓഗസ്റ്റ് 4നു വീടിന്റെ അടുക്കള ഭാഗത്തുവച്ച് പിടിച്ചുപറിക്കുകയായിരുന്നു. എസ്ഐ ഉമേഷ്, എഎസ്ഐമാരായ ക്ഷേമൻ, സിദ്ദിഖ്, സിപിഒ ഹരിത്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA