ADVERTISEMENT

ചെറുപുഴ ∙ മലയോര മേഖലയിൽ മോഷണം വർധിച്ചുവരുന്നതായി പരാതി. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണു മോഷണം വർധിച്ചുവരുന്നത്. വീടുകളുടെ സമീപം ഉണങ്ങാനിടുന്ന റബർ ഷീറ്റും, അടയ്ക്കയുമാണു വ്യാപകമായി മോഷണം പോകുന്നത്. നിർമാണം നടന്നുവരുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും പരിസരത്തു നിന്നു കമ്പികൾ മോഷ്ടിച്ചു കൊണ്ടു പോകുന്നതും പതിവാണ്.

വ്യാപാര സ്ഥാപനങ്ങളുടെ പുറത്തു വയ്ക്കുന്ന സാധനങ്ങളും, മൊബൈൽ ഫോണുകളും മോഷണം പോകുന്നതായി പരാതിയുണ്ട്. ചെറുപുഴ ടൗണും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന ഒരു സംഘം തന്നെ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. പകൽനേരങ്ങളിൽ കറങ്ങി നടന്നു സ്ഥലം കണ്ടുവച്ച ശേഷം രാത്രിയിൽ മോഷണം നടത്തുന്നതും പതിവാണ്. ഇതിനുപുറമെ ആളുകളില്ലാത്ത വീടുകളിൽ നിന്നു പട്ടാപ്പകൽ കാർഷിക ഉൽപന്നങ്ങൾ  മോഷ്ടിക്കുന്നതും ഇവരുടെ രീതിയാണ്.

ഇവർക്കെതിരെ പരാതി നൽകിയാൽ പൊലീസ്  നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മോഷണ വസ്തുക്കൾ വാങ്ങുന്ന ചില വ്യാപാര സ്ഥാപനങ്ങൾക്ക് എതിരെ നടപടി എടുത്താൽ മോഷണം ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നു നാട്ടുകാർ പറയുന്നു. നല്ല ലാഭം ലഭിക്കുന്നതിനാലാണു ചിലർ മോഷണ വസ്തുക്കൾ വാങ്ങുന്നത്. ഇവരുടെ പേരിൽ കർശന നടപടി എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com