ദുരന്തനിവാരണത്തിന് വരുന്നു, ടീം കണ്ണൂർ

kannur-news
SHARE

കണ്ണൂർ ∙ കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പ്രകൃതിദുരന്തങ്ങളുണ്ടായാൽ അതിവേഗം ഇടപെടാൻ പ്രാദേശികമായി സന്നദ്ധ സേനയെ വാർത്തെടുക്കാൻ ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോർഡും കൈകോർക്കുന്നു. ആരോഗ്യവകുപ്പ്, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ പരിശീലനം ലഭ്യമാക്കി യുവാക്കളെ സജ്ജരാക്കുകയാണ് ലക്ഷ്യം. ശാസ്ത്രീയമായ രീതിയിൽ പ്രാഥമിക ശുശ്രൂഷകൾ ചെയ്യാനും ഇവരെ സജ്ജരാക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 100 പേർ വീതമുള്ള സന്നദ്ധ സേന സജ്ജമാക്കാനാണു ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.

ദുരന്ത നിവാരണ പ്രവർത്തന പരിശീലനത്തിന്റെ ആദ്യ ഘട്ടം ഇന്നു ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ബോഡി ബിൽഡർ ഷിനു ചൊവ്വ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിക്കും. ഓരോ പഞ്ചായത്തിൽ നിന്നും അഞ്ചു പേർ വീതമാണ് ഇന്നു പരിശീലനത്തിൽ പങ്കെടുക്കുക. ഇവരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തദ്ദേശസ്ഥാപന തലത്തിൽ തുടർ പരിശീലന പരിപാടികൾ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA