ADVERTISEMENT

കണ്ണൂർ ∙ രണ്ട് ഏക്കറിലധികം റബർ കൃഷിയുള്ളവർക്കു സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി കർഷകർക്ക് നോട്ടിസ് നൽകുന്നതു തുടരുന്നു. ഇന്നലെ വരെ ജില്ലയിലെ 15 പഞ്ചായത്തുകളിലായി 518 കർഷകർക്ക് നോട്ടിസ് ലഭിച്ചു. വാർധക്യ പെൻഷൻ വാങ്ങുന്നവരും കർഷക തൊഴിലാളികളും കർഷകരുമാണ് നോട്ടിസ് ലഭിച്ചവരിൽ ഏറെയും. രണ്ട് ഏക്കറിൽ കൂടുതൽ ഭൂമിയുള്ള റബർ സബ്സിഡി ലഭിക്കുന്നവരുടെ പെൻഷൻ റദ്ദാക്കുന്നതിന് സർക്കാരിൽ നിന്നു ലഭിച്ച പട്ടിക പ്രകാരമാണു നടപടിയെന്നാണ് നോട്ടിസിൽ പറയുന്നത്. എന്നാൽ റബർ സബ്സിഡി നിലച്ചിട്ട് മാസങ്ങളായെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.

kannur-news

സർക്കാർ പ്രഖ്യാപിച്ച തറവിലയായ 170 രൂപയിൽ കുറവാണു വിപണി വിലയെങ്കിൽ മാത്രമാണ് സർക്കാർ സബ്സിഡി നൽകുന്നത്. നിലവിൽ 174 –176 രൂപ വില ലഭിക്കുന്നതിനാൽ സബ്സിഡി ലഭിക്കില്ല. നോട്ടിസ് ലഭിച്ചവരിൽ ഏറെയും മലയോര മേഖലയിലുള്ളവരാണ്. വന്യജീവി ശല്യവും കാലവർഷക്കെടുതിയുമെല്ലാം കാരണം പൊറുതിമുട്ടി നിൽക്കുന്ന കർഷകർക്ക് വലിയ ആശ്വാസമായിരുന്നു സാമൂഹിക സുരക്ഷാ പെൻഷൻ. റബറിൽ നിന്നുള്ള ആദായം എല്ലായ്പ്പോഴും ഒരുപോലെ ലഭിക്കുന്നതല്ല. കാലാവസ്ഥയും തൊഴിലാളികളുടെ ലഭ്യതയും വിലയിലെ ചാഞ്ചാട്ടവും മരങ്ങളുടെ പ്രായവുമെല്ലാം ഉൽപാദനത്തെ ബാധിക്കും.

ഇതൊന്നും പരിഗണിക്കാതെ പെൻഷൻ നിഷേധിക്കാനുള്ള നീക്കത്തിൽ മലയോരത്ത് അമർഷം പുകയുകയാണ്. ചെറുപുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കർഷകർക്ക് നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഇവിടെ 84 പേർക്കാണ് നോട്ടിസ് നൽകിയത്. അയ്യൻകുന്നിൽ 76, പെരിങ്ങോം വയക്കരയിൽ 61 എന്നിങ്ങനെ കർഷകർക്ക് നോട്ടിസ് ലഭിച്ചു. മറ്റു പഞ്ചായത്തുകളിലെ കണക്ക് ഇങ്ങനെ: പടിയൂർ – 43, കേളകം – 42, കൊട്ടിയൂർ – 40, കടന്നപ്പള്ളി – 38, ആറളം – 36, കുറുമാത്തൂർ – 32, പായം – 31, കരിവെള്ളൂർ പെരളം – 20, തില്ലങ്കേരി – 6, പരിയാരം - 5, പട്ടുവം –  3, പാപ്പിനിശ്ശേരി – 1.

"കർഷകരോടു ചെയ്യുന്ന ക്രൂരതയാണിത്. ചെറുകിട കർഷകരാണ് മഹാഭൂരിപക്ഷവും. രണ്ടും മൂന്നും ഏക്കർ മാത്രം ഭൂമിയുള്ളവരാണ് ഏറെയും. ഇവർക്ക് പെൻഷൻ നിഷേധിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല." - ജോസ് പൂമല ജില്ലാ പ്രസിഡന്റ്, കർഷക കോൺഗ്രസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com