ADVERTISEMENT

പഴയങ്ങാടി ∙ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കല്യാശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പഴയങ്ങാടി കെഎസ്ടിപി റോഡ് ഉപരോധിച്ചു. വൈകിട്ട് മൂന്നോടെ പ്രകടനമായി വന്നാണ് റോഡ് ഉപരോധിച്ചത്. 10 മിനിറ്റ് കഴിഞ്ഞും ഉപരോധം  അവസാനിപ്പിതിരുന്നതിനാൽ പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പിന്മാറാൻ പറഞ്ഞുവെങ്കിലും പഴയങ്ങാടി പൊലീസ്, ഡിവൈഎഫ്ഐ, മുഖ്യമന്ത്രി എന്നിവർക്കെതിരെ മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധം ശക്തമാക്കുകയായിരുന്നു. 

പിന്നീട് യൂത്ത് കോൺഗ്രസ്  പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സംഘർഷാവസ്ഥ ഉണ്ടായി. നേരത്തെ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് 20 മിനിറ്റ് പഴയങ്ങാടി കെഎസ്ടിപി റോ‍ഡിൽ ഗതാഗതം തടസ്സപ്പെട്ടു. സുധീഷ് വെളളച്ചാൽ, എ.വി.സനിൽ, ജിജേഷ് ചൂട്ടാട്, വിജേഷ് മാട്ടൂൽ, അക്ഷയ് പറവൂർ, ഷിജു കല്ലേൻ, ബൈജു ഏഴോം, പ്രജീഷ് കീഴറ, സരീഷ് പുത്തൂർ, മനോജ് കൈതപ്രം, പാറയിൽ കൃഷ്ണൻ, മടപ്പളളി പ്രദീപൻ എന്നിവർ നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പൊലീസ് പിന്നീട് വിട്ടയച്ചു.

രാഹുൽഗാന്ധി എംപിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ  പയ്യന്നൂർ താലൂക്ക് കമ്മിറ്റി മിനി സിവിൽ സ്‌റ്റേഷനു മുന്നിൽ നടത്തിയ പ്രകടനവും പൊതുയോഗവും  സംസ്ഥാന സെക്രട്ടേറിയറ്റംഗം മനിയേരി നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
രാഹുൽഗാന്ധി എംപിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ പയ്യന്നൂർ താലൂക്ക് കമ്മിറ്റി മിനി സിവിൽ സ്‌റ്റേഷനു മുന്നിൽ നടത്തിയ പ്രകടനവും പൊതുയോഗവും സംസ്ഥാന സെക്രട്ടേറിയറ്റംഗം മനിയേരി നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കല്യാശേരി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി പഴയങ്ങാടിയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പി.പി.കരുണാകരൻ, എസ്.കെ.പി.സക്കരിയ്യ, പാറയിൽ കൃഷ്ണൻ, ജോയ് ചൂട്ടാട്, കെ.വിജയൻ, എ.വി.സനിൽ എന്നിവർ നേതൃത്വം നൽകി.

മാട്ടൂൽ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ‍ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ, മണ്ഡലം പ്രസിഡന്റ് കെ.വി.ഉത്തമൻ, എം.രാജു, വിജേഷ് മാട്ടൂൽ, അനീഷ് കപ്പളളി, ഷംജി മാട്ടൂൽ, കെ.പി.പുഷ്കരൻ, പൊന്നൻ ഷാഫി എന്നിവർ നേതൃത്വം നൽകി. 

ചെറുപുഴ ∙ പുളിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.കെ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജയ്സൺ പൂക്കുളത്തേൽ അധ്യക്ഷനായി. ഷാജൻ ജോസ്, ജോസ് മാണിവേലിൽ, ഷാന്റി ജോർജ്, മറിയാമ്മ വർഗീസ്, വി.വി.ദാമോദരൻ, വേണു ചെഞ്ചേരി, ബാലചന്ദ്രൻ, ആന്റണി വളവനാട്ട്, സന്തോഷ് പുളിക്കൽ, സജി പൊടിമറ്റം എന്നിവർ പ്രസംഗിച്ചു.

ചെറുപുഴ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.കാവാലം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ടി.പി.ചന്ദ്രൻ അധ്യക്ഷനായി. മഹേഷ് കുന്നുമ്മൽ, സലീം തേക്കാട്ടിൽ, ടി.പി.ശ്രീനിഷ്, കുട്ടിച്ചൻ തുണ്ടിയിൽ, രജീഷ് പാലങ്ങാടൻ എന്നിവർ പ്രസംഗിച്ചു.

പെരിങ്ങോം ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങോം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ടി.കെ.കരീം, എം.ഉമ്മർ, സി.സുന്ദരൻ, പൂന്തോടൻ ബാലൻ, കെ.എം.കുഞ്ഞപ്പൻ, ടി.സി.ദിലീപ്കുമാർ പെരിന്തട്ട, കെ.അമ്പു, പി.മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

പയ്യന്നൂർ ∙ എൻജിഒ അസോസിയേഷൻ താലൂക്ക് കമ്മിറ്റി പ്രകടനവും യോഗവും നടത്തി. കെ.വി.പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം നാരായണൻകുട്ടി മനിയേരി ഉദ്ഘാടനം ചെയ്തു. യു.കെ.മനോഹരൻ, പി.ഐ.ശ്രീധരൻ, എം.കെ.മധുസൂദനൻ, എ.കൽപന, അബ്ദുൽ കരീം, യു.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

പയ്യന്നൂർ ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. വെള്ളൂർ മണ്ഡലം കമ്മിറ്റി അന്നൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡന്റ് കെ.ടി.ഹരീഷ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി എ.പി.നാരായണൻ, വി.സി.നാരായണൻ, കെ.വി.ഭാസ്കരൻ, കെ.കെ.ഫൽഗുണൻ, എൻ.ഗംഗാധരൻ, കെ.വി.വത്സല, ഇ.പി.ശ്യാമള, രഞ്ജിത്ത് കാറമേൽ, കെ.കെ.അശോക്, മുരളി കാര എന്നിവർ പ്രസംഗിച്ചു. 

കാങ്കോൽ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡന്റ് എൻ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എ.വി.രാമചന്ദ്രൻ, ടി.എം.ബാലകേശവൻ നമ്പീശൻ, പി.കെ.ലക്ഷ്മണൻ, പി.ദിലീപ് കുമാർ, ടി.വി.തമ്പാൻ, എം.വി.ഭാസ്കരൻ, എം.രവീന്ദ്രൻ, എൻ.മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു. 

പയ്യന്നൂർ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡന്റ് കെ.പി.മോഹനൻ അധ്യക്ഷത വഹിച്ചു.ഡി.കെ.ഗോപിനാഥ്, എം.പ്രദീപ് കുമാർ, എ.രൂപേഷ്, മോഹനൻ പുറച്ചേരി, എം.കെ.ഉണ്ണിക്കൃഷ്ണൻ, എം.ഇ.ദാമോദരൻ നമ്പൂതിരി, നവനീത് നാരായണൻ, ജനാർദനൻ കുറുവാട്ടിൽ, എ.കെ.ശ്രീജ എന്നിവർ പ്രസംഗിച്ചു.

മാതമംഗലം∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് മാതമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എൻ വി.മധുസൂദനൻ, ശ്രീനിവാസൻ എരമം, പ്രേമരാജൻ, കെ.അബ്ദുൽ റസാക്ക്, കെ.പി.വിജേഷ്, പി. അജു, കെ.പി. രാജീവൻ ഓലയമ്പാടി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com