സ്റ്റീൽ ഭണ്ഡാരം അത് പോലെ എടുത്ത് കൊണ്ടു പോയി; എള്ളരിഞ്ഞിയിൽ 2 സ്ഥലത്ത് മോഷണം

theft-robbery-heavy
SHARE

ശ്രീകണ്ഠപുരം∙ എള്ളരിഞ്ഞിയിൽ 2 സ്ഥലത്ത് മോഷണം നടന്നു. ചോന്നമ്മക്കോട്ടത്തിന്റെ ഭണ്ഡാരം കവർന്നു. ഇന്നലെ രാവിലെയാണ് ഭണ്ഡാരം കവർന്നത് ശ്രദ്ധയിൽ പെട്ടത്. സ്റ്റീൽ ഭണ്ഡാരം അത് പോലെ എടുത്ത് കൊണ്ടു പോകുകയായിരുന്നു. കമ്മിറ്റി ഭാരവാഹികളുടെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്ഇഎസ് കോളജിൽ നിന്നു വിരമിച്ച ജോസ്. ജെ.എടവൂരിന്റെ വീടിന്റെ പിറകു വശത്തെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പണം മോഷ്ടിച്ചു.

വീട്ടുകാർ കൂട്ടുമുഖത്തെ മറ്റൊരു വീട്ടിൽ ഉള്ളപ്പോഴായിരുന്നു ഇവിടെ മോഷണം നടന്നത്. കൂട്ടുമുഖം പാലം മുതൽ എള്ളരിഞ്ഞി ബസ് സ്റ്റോപ്പ് വരെയുള്ള തെരുവു വിളക്കുകളിൽ പലതും കത്താത്തത് മോഷ്ടാക്കൾക്ക് ഗുണകരമായി മാറുന്നതായി പരിസരവാസികൾ പരാതിപ്പെട്ടു. നേരത്തെ ശ്രീകണ്ഠപുരം നഗസഭ പ്രദേശം ക്യാമറ കണ്ണുകളിൽ ആക്കണം എന്ന് ആവശ്യപ്പെട്ട് എള്ളരിഞ്ഞി കൾച്ചറൽ സെന്റർ നഗരസഭ അധ്യക്ഷക്ക് നിവേദനം നൽകിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS