ADVERTISEMENT

മട്ടന്നൂർ ∙ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാർ 1 ലക്ഷം കഴിഞ്ഞു. ‌എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് പ്രകാരം 1,00,397 പേരാണ് മേയ് മാസം കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. ജൂണിൽ 10 അധിക സർവീസ് കൂടി ആരംഭിച്ചതിനാൽ യാത്രക്കാർ ഇനിയും കൂടും. കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം വിമാന യാത്ര വീണ്ടും ആരംഭിച്ച് 1 വർഷം പൂർത്തിയാകുമ്പോഴാണ് കണ്ണൂരിൽ പ്രതിമാസം വീണ്ടും ഒരു ലക്ഷം യാത്രക്കാർ എന്ന നേട്ടത്തിൽ എത്തുന്നത്.

2021 മേയ് മാസം ആഭ്യന്തര സർവീസ് വീണ്ടും ആരംഭിച്ചപ്പോൾ ഒരു മാസം 27,134 പേരാണ് കണ്ണൂർ വഴി യാത്ര ചെയ്തിരുന്നത്. പിന്നീട് തുടർച്ചയായി 12 മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായി. 2021 ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ  ആദ്യ പത്ത് വിമാനത്താവളങ്ങളിൽ കണ്ണൂർ വിമാനത്താവളം ഇടം പിടിച്ചിരുന്നു. വിമാനത്താവളം പ്രവർത്തനം തുടങ്ങി 9 മാസം പിന്നിട്ടപ്പോൾ കണ്ണൂർ വഴി 10 ലക്ഷം യാത്രക്കാർ യാത്ര ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com