മലയോര മേഖലയിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം

കോഴിച്ചാൽ ഐസിഡിപി കോളനിയിൽ കാട്ടാന നശിപ്പിച്ച കൃഷികൾ നോക്കി നിൽക്കുന്ന മാവിലാവീട്ടിൽ ശാരദ.
കോഴിച്ചാൽ ഐസിഡിപി കോളനിയിൽ കാട്ടാന നശിപ്പിച്ച കൃഷികൾ നോക്കി നിൽക്കുന്ന മാവിലാവീട്ടിൽ ശാരദ.
SHARE

ചെറുപുഴ ∙ മലയോര മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ ഐസിഡിപി കോളനി, രാജഗിരി ഇടക്കോളനി എന്നിവിടങ്ങളിലെ കൃഷികളാണു കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയിലാണു കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചത്. ഐസിഡിപി കോളനിയിലെ മാവിലാവീട്ടിൽ ശാരദയുടെ കമുക്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും, ഇടക്കോളനിയിലെ തറയിൽ ഷാജി, വയലുങ്കൽ മോഹൻദാസ് എന്നിവരുടെ കമുകുകളും തെങ്ങുകളുമാണു കാട്ടാനകൾ നശിപ്പിച്ചത്.

ഇതിനുപുറമെ ശാരദയുടെ കൃഷിയിടത്തിലെ ജലസേചന സംവിധാനങ്ങളും കാട്ടാനകൾ നശിപ്പിച്ചു. കർണാടക വനാതിർത്തിയോടു ചേർന്നു കിടക്കുന്ന ശാരദയുടെ പറമ്പിൽ ഇനി നശിപ്പിക്കാൻ ഒന്നും അവശേഷിക്കുന്നില്ല. ആന ശല്യം രൂക്ഷമായതോടെ ശാരദയും മകനും മറ്റൊരു വീട്ടിലാണു താമസിക്കുന്നത്. ഇന്നലെ രാവിലെ എത്തിയ ശാരദയ്ക്ക് കാട്ടാനകൾ ഉഴുതുമറിച്ച കൃഷിയിടമാണു കാണാനായത്.

ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ വീട്ടമ്മ. വൈദ്യുത വേലി തകർന്നതോടെ കാട്ടാനകൾ സന്ധ്യയാകുന്നതോടെ കൃഷിയിടത്തിലെത്തി കൃഷികൾ നശിപ്പിക്കാൻ തുടങ്ങും. രാജഗിരി ഇടക്കോളനിയിൽ ഈ വർഷം 7-ാം തവണയാണ് കാട്ടാനകൾ എത്തുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ പലരും വീടുകൾ ഉപേക്ഷിച്ചു പോകാൻ തുടങ്ങി. കൃഷികൾ നശിച്ച കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS